newsroom@amcainnews.com

ബിട്ടിഷ് കൊളംബിയ സ്‌ക്വാമീഷിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

വാരാന്ത്യത്തിലെ അനുകൂല കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടിഷ് കൊളംബിയ സ്‌ക്വാമീഷിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി ബിസി വൈല്‍ഡ്ഫയര്‍ സര്‍വീസ്. എന്നാല്‍ ഡ്രൈഡന്‍ ക്രീക്ക് കാട്ടുതീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ ഡസന്‍ കണക്കിന് ഗ്രൗണ്ട് ക്രൂകള്‍ പ്രവര്‍ത്തിക്കുന്നതായി ബിസി വൈല്‍ഡ് ഫയര്‍ സര്‍വീസ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാറാ ബഡ് അറിയിച്ചു.

ദുഷ്‌കരമായ ഭൂപ്രദേശമായതിനാല്‍ ഡ്രൈഡന്‍ ക്രീക്ക് കാട്ടുതീ പൂര്‍ണ്ണമായും അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരാഴ്ച കൂടി എടുത്തേക്കാമെന്ന് സാറാ ബഡ് പറഞ്ഞു. അതേസമയം കാട്ടുതീയില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങളും വീടുകളും സംരക്ഷിക്കാന്‍ സാധിച്ചതായി സ്‌ക്വാമീഷ് മേയര്‍ അര്‍മാന്‍ഡ് ഹര്‍ഫോര്‍ഡ് അറിയിച്ചു. കഴിഞ്ഞാഴ്ച സ്‌ക്വാമീഷിലെ ഹൈവേ 99-ന് കിഴക്ക് ഡോവാദ് ഡ്രൈവിനും ഡിപ്പോ റോഡിനും ഇടയിലാണ് തീപിടുത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

You might also like

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

Indian-origin PhD student missing during trekking in California found dead

കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ പിഎച്ച്.ഡി വിദ്യാർത്ഥി മരിച്ച നിലയിൽ

ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഭൂചലനം: 4.3 തീവ്രത

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

Top Picks for You
Top Picks for You