newsroom@amcainnews.com

ടോവിങ് കമ്പനികളുടെ മറവില്‍ കൊള്ളയടി: പതിനേഴ് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

ജിടിഎയില്‍ വ്യാജ വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് ആളുകളില്‍ നിന്ന് പണം തട്ടാനും ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിക്കാനും ശ്രമിച്ച സംഘത്തെ പിടികൂടി പീല്‍ പൊലീസ്. സംഭവത്തില്‍ 17 ഇന്ത്യന്‍ വംശജരടങ്ങിയ സംഘമാണ് അറസ്റ്റിലായത്.

2024 ജൂലൈയില്‍ പ്രോജക്ട് ഔട്ട്സോഴ്സ് എന്ന് പേരില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി 18 പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ഏകദേശം 100 കുറ്റങ്ങള്‍ ചുമത്തിയിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ദര്‍ജിത് ധാമി (38), പരിതോഷ് ചോപ്ര (32), ഗുര്‍ബിന്ദര്‍ സിങ് (28), കുല്‍വീന്ദര്‍ പുരി (25), പര്‍മീന്ദര്‍ പുരി( 31),ഇന്ദര്‍ജിത് ബാല്‍( 29), വരുണ്‍ ഓള്‍( 31 ), കേതന്‍ ചോപ്ര (30), നോര്‍മന്‍ തസെകന്ത (32)
പവന്‍ദീപ് സിങ് (25), ദിപാന്‍ഷു ഗാര്‍ഗ്( 24), രാഹുല്‍ വര്‍മ( 27), കരണ്‍ ബൊപ്പാരായ്( 26), മന്‍കിരത് ബൊപ്പാരായ് (22),സിമര്‍ ബൊപ്പാരായ് (21), ജോവന്‍ സിങ് (23), അഭിനവ് ഭരദ്വാജ്( 25), ഹലെ ജവാദി തോറാബി (37) എന്നിവരാണ് അറസ്റ്റിലായത്.

അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 18 ടോ ട്രക്കുകള്‍ ഉള്‍പ്പെടെ ഏകദേശം 42 ലക്ഷം ഡോളറിന്റെ സ്വത്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. നാല് ആഡംബര വാഹനങ്ങള്‍, അഞ്ച് മോഷ്ടിച്ച വാഹനങ്ങള്‍, ആറ് തോക്കുകള്‍, 600 വെടിയുണ്ടകള്‍, രണ്ട് ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകള്‍, 45,000 ഡോളര്‍ കനേഡിയന്‍ കറന്‍സി എന്നിവയും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു
സര്‍ട്ടിഫൈഡ് റോഡ്സൈഡ്, ഹംബിള്‍ റോഡ്സൈഡ് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ടോവിങ് കമ്പനികളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായിപൊലീസ്പറഞ്ഞു.

You might also like
Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

Number of NYC mosquito pools testing positive for West Nile virus has doubled since last year: health officials

ന്യൂയോർക്ക് സിറ്റിയിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യമുള്ള കൊതുകുകളുടെ എണ്ണം ഇരട്ടിയായി: ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You