newsroom@amcainnews.com

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

ഒന്റാരിയോയില്‍ ജനിച്ച ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍ എടുക്കാത്ത അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് നവജാത ശിശു മരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ സുഖം പ്രാപിച്ചതായും , എന്നാല്‍ അവരുടെ അമ്മമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നെങ്കില്‍ അഞ്ചാംപനി ബാധിക്കുന്നത് തടയാമായിരുന്നവെന്നും ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു.

ജന്മനാ ഉണ്ടാകുന്ന അഞ്ചാംപനി തലച്ചോറിലെ വീക്കം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമാകാം. പ്രവിശ്യയില്‍ 40 ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ മാത്രമേ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളുവെന്നും ഡോ.കീരന്‍ മൂര്‍ പറയുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചാല്‍ ആറ് ദിവസത്തിനുള്ളില്‍ ഒരു ഡോസ് ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ പ്രവിശ്യയില്‍ രണ്ടായിരത്തിലധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

You might also like

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണസംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

Top Picks for You
Top Picks for You