newsroom@amcainnews.com

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

വിളകള്‍ നശിപ്പിക്കുന്ന മാരകമായ ഫംഗസുകള്‍ കടത്തിയ് രണ്ട് ചൈനീസ് ഗവേഷകര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഇതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ദര്‍. കോവിഡിനെക്കാള്‍ ഗുരുതര രോഗങ്ങള്‍ പരത്തുന്ന വൈറസുകളാണ് ഇവയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

ഫംഗസ് കടത്തിയ ഗവേഷകരുടെ നടപടി യുഎസിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണെന്ന് അമേരിക്കയിലെ ചൈനീസ് വിദഗ്ദന്‍ ഗോര്‍ഡന്‍ ചാങ് പറഞ്ഞു. അമേരിക്ക ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊറോണയെക്കാള്‍ ഗുരുതര അവസ്ഥ ഉണ്ടാകുമെന്നാണ് ചാങ് പറയുന്നത്.

മിഷിഗണ്‍ സര്‍വകലാശാലയില്‍ ചൈനീസ് ഫണ്ടിംങോടു കൂടി ഗവേഷണം നടത്തുന്നതിനിടെ യുങ്കിംഗ് ജിയാന്‍(33), സുന്‍യോങ് ലിയു എന്നിവര്‍ അമേരിക്കയിലേക്ക് കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന അപകടകാരികളായ ഫംഗസുകള്‍ കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ കാര്‍ഷിക മേഖലയിലേക്കും ദേശീയ സുസ്ഥിരതയിലേക്കും കടന്നു കയറാനുള്ള ചൈനീസ് ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഇതെന്ന് ചാങ് പറയുന്നു. ഇതവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യുസേറിയം ഗ്രമിനെറം എന്ന ഫംഗസാണ് ദമ്പതികള്‍ അമേരിക്കയിലേക്ക് കടത്തിയത്. ചോളം, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ധാന്യ വിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിന് കാരണമായ ഈ ഫംഗസ് കോടികണക്കിന് ഡോളര്‍ നാശ നഷ്ടമാണ് ആഗോള തലത്തില്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നത്. വിളകളില്‍ മാത്രമൊതുങ്ങുന്നതല്ല ഈ ഫംഗസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ഫംഗസ് ഉല്‍പ്പാദിപ്പിക്കുന്ന ടോക്‌സിനുകള്‍ കരളിനെയും പ്രത്യുല്‍പ്പാദനത്തെയും ബാധിക്കും.

You might also like
Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Top Picks for You
Top Picks for You