newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. ഹൈദ ഗ്വായ് ദ്വീപസമൂഹത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. സുനാമി പ്രതീക്ഷിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചു. നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫെഡറൽ ഏജൻസിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ഈ മേഖലയിൽ 3.5 നും 5.4 നും ഇടയിൽ തീവ്രതയിൽ ഭൂചലനങ്ങൾ പലപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും നാശനഷ്ടങ്ങൾ അപൂർവ്വമാണെന്നും എർത്ത്‌ക്വേക്ക്‌സ് കാനഡ പറയുന്നു. ക്വീൻ ഷാർലറ്റ് പ്ലേറ്റ് അതിർത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെക്കൻ ഹൈദ ഗ്വായ് മുതൽ തെക്കുകിഴക്കൻ അലാസ്ക വരെ നീളുന്ന ക്വീൻ ഷാർലറ്റ് പ്ലേറ്റ് അതിർത്തിയിൽ 1949 ൽ 8.1 തീവ്രതയിലും 2012 ൽ 7.8 തീവ്രതയിലും കാനഡയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like
2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Top Picks for You
Top Picks for You