newsroom@amcainnews.com

26 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടം! സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല, ഓസീസ് തൂത്തുവാരി

ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. പെര്‍ത്തില്‍ 83 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ അന്നാബെല്‍ സതര്‍ലന്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (105) സെഞ്ചുറി നേടിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യ 45.1 ഓവരില്‍ 215ന് എല്ലാവും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഷ്‌ലി ഗാര്‍ഡ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. 28-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിയോളിനെ അലാന കിംഗ് പുറത്താക്കി. തുടര്‍ന്നെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജമീമ റോഡ്രിഗസ് (16), ദീപ്തി ശര്‍മ (0), മിന്ന മണി (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ സ്മൃതിയും മടങ്ങി. 109 പന്തുകള്‍ നേരിട്ട താരം ഒരു 14 ഫോറും നേടിയിരുന്നു. ഏകദിന കരിയറില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് സ്മൃതി നേടിയത്. അരുന്ധതി റെഡ്ഡി (5), സൈമ താക്കൂര്‍ (0), തിദാസ് സദു (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (8) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 189 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 26 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

You might also like

ഐ.സി.ഇ (ICE) റെയ്ഡുകൾക്ക് ഒരു വർഷത്തിന് ശേഷം ലോസ് ആഞ്ചലസ് നേരിടുന്ന ആഘാതങ്ങൾ: ‘അറസ്റ്റുകൾ ഒരിക്കലും അവസാനിച്ചിട്ടില്ല’

ഫെമിസൈഡ് ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ; കാനഡയിൽ നിയമഭേദഗതികൾ പ്രാബല്യത്തിൽ

യുഎഇ ഓൺ-അറൈവൽ വിസ ആനുകൂല്യം ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ലഭ്യമാക്കി

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

യുഎസിൽ വിവിധ വെടിവെപ്പുകളിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരുക്ക്

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

Top Picks for You
Top Picks for You