newsroom@amcainnews.com

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

അമേരിക്കയില്‍ നാളെ (നവംബര്‍ 3) നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ നിരവധി സ്ഥാനാർത്ഥികള്‍ വിവിധ സംസ്ഥാനങ്ങളിലെ നിര്‍ണായക പദവികളിലേക്ക് ജനവിധി തേടുന്നു. യുഎസ് കോണ്‍ഗ്രസ്, സംസ്ഥാന ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, മേയര്‍, സംസ്ഥാന നിയമസഭകള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഇന്ത്യന്‍ വംശജരുടെ മത്സരം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള പങ്കാളിത്തവും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ശ്രദ്ധേയമാണ്. അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. […]