newsroom@amcainnews.com

വിതരണത്തിലെ പിഴവ്: ‘ഫ്ലിൻ്റ്സ്റ്റോൺസ്’ മൾട്ടിവൈറ്റമിനുകൾ തിരിച്ചുവിളിച്ചു

വിതരണത്തിലുണ്ടായ പിഴവിനെത്തുടർന്ന് ‘ഫ്ലിൻ്റ്സ്റ്റോൺസ്’ (Flintstones) മൾട്ടിവൈറ്റമിനുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ തിരികെ നൽകിയ ‘ഫ്ലിൻ്റ്സ്റ്റോൺസ് കംപ്ലീറ്റ് മൾട്ടിവൈറ്റമിൻസ് ആൻഡ് മിനറൽസ്’ (Flintstones Complete Multivitamins and Minerals) കുപ്പികൾ, അബദ്ധവശാൽ വീണ്ടും വിൽപ്പനയ്ക്കുള്ള ശേഖരത്തിൽ ഉൾപ്പെടുത്തുകയും മൊത്തവിതരണക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. തിരികെ വിളിച്ച ഉൽപ്പന്നങ്ങളിൽ ‘NAAEXKW’ എന്ന ലോട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. 10 mg ക്ലാരിറ്റിൻ അലർജി ടാബ്‌ലെറ്റുകൾ, 200 mg അലീവ് ടാബ്‌ലെറ്റുകൾ എന്നിവയും […]

മാരിടൈംസ് പ്രവിശ്യകളിൽ പെട്രോൾ വില കുറഞ്ഞു, നോവസ്കോഷയിൽ ഡീസൽ വില വർധന

മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഒറ്റരാത്രികൊണ്ട് ഇന്ധനവില കുറഞ്ഞു. നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളിൽ പെട്രോൾ വില കുറഞ്ഞു. നോവസ്കോഷയിൽ ഡീസൽ വില 9.8 സെൻ്റ് വർധിച്ചു. എന്നാൽ, പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. നോവസ്കോഷയിലെ ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില ലിറ്ററിന് 2.7 സെൻ്റ് കുറഞ്ഞ് 190.2 സെൻ്റ് ആയി. ഡീസൽ വില ലിറ്ററിന് 9.8 സെൻ്റ് വർധിച്ച് 270.3 സെൻ്റ് ആയി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് […]

ഉഭയകക്ഷി ചർച്ച: നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഡിസംബറിൽ

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11, 12 തീയതികളിൽ കാനഡ സന്ദർശിക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് സന്ദർശന വിവരം പുറത്തുവിട്ടത്. അതേസമയം വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു. 2030-ഓടെ ഉഭയകക്ഷി […]

വിദേശ പൗരന്മാർക്ക് തിരിച്ചടി: വർക്ക് പെർമിറ്റ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ച് യുഎസ്

ഗ്രീൻ കാർഡ് അപേക്ഷകർക്ക് തിരിച്ചടിയായി വർക്ക് പെർമിറ്റ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, വിദേശികൾ സമർപ്പിച്ച 35,767 (ഏകദേശം 44%) വർക്ക് പെർമിറ്റുകൾ നിരസിച്ചതായി USCIS അറിയിച്ചു. 2025 ഒക്ടോബർ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ നീളുന്ന, യുഎസ് ഗവൺമെൻ്റിന്‍റെ 2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെക്കുറിച്ചുള്ള കണക്കുകളാണിത്. 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള […]

ഓറിഗനില്‍ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

യുഎസിലെ ഓറിഗൻ സംസ്ഥാനത്തെ ബെന്‍ഡിലുള്ള സില്‍വര്‍ റെയില്‍ എലിമെന്‍ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്‍ത്തത്. സംഭവത്തില്‍ അഞ്ചു വയസും എട്ടുവയസും പതിനൊന്നു വയസുമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുള്ള കുട്ടിയെയും 54 വയസുള്ള അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂളിന് പുറത്തുള്ള കാറിനുനേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതായി അന്വേഷണ […]

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഒക്ടോബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി (permanent residence) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഒക്ടോബർ 15-ന് നടന്ന ഈ നറുക്കെടുപ്പിൽ ‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്’ (Canadian Experience Class) വിഭാഗത്തിൽപ്പെട്ട അപേക്ഷകരെയാണ് പരിഗണിച്ചത്. കൂടാതെ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്കോർ 519 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഐആർസിസി ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയത്. കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് സ്ട്രീം വഴി അവസരം […]

കാൽഗറിയിൽ ബസിന് തീപിടിച്ചു: 3 മരണം, 19 പേർക്ക് പരുക്ക്

വടക്കുകിഴക്കൻ കാൽഗറിയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സാഡിൽടൗൺ സർക്കിളിലെ 800-ാം ബ്ലോക്കിലാണ് സംഭവം. അപകടത്തിൽ രണ്ടു രണ്ട് സിറ്റി ബസുകളും മറ്റ് ആറ് വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കാൽഗറി പൊലീസ് അറിയിച്ചു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന കാൽഗറി പൊലീസ് സർവീസിലെ ഒരു ഉദ്യോഗസ്ഥനും നിസ്സാര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 10 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സാഡിൽടൗൺ സർക്കിൾ എൻ.ഇ.-യിൽ (Saddletowne […]