കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

ഉന്നതപഠനത്തിനായി ഇന്ത്യയിൽ നിന്നും രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തെ തുടർന്ന് നിര്യാതയായി. ഇഷയുടെ സംസ്കാരം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ, അമ്മയുടെ യാത്രാ ചെലവുകൾ, മറ്റ് അടിയന്തിര കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി GoFundMe ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചു. കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര ചികിത്സയിൽ കഴിയുകയായിരുന്നു. ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കൾ സാമ്പത്തിക […]
മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

യൂട്യൂബിലൂടെ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയ കാൽഗറി സ്വദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. കാൽഗറി സ്വദേശിയായ 31 വയസ്സുള്ള ജാമി ഡാകോസ്റ്റയാണ് കേസിൽ അറസ്റ്റിലായത്. ഇയാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ “കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി”യെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ക്രിമിനൽ കോഡിലെ സെക്ഷൻ 264.1(1)(a) പ്രകാരം അറസ്റ്റിലായ ജാമി ഡാകോസ്റ്റ റിമാൻഡിലാണ്. ഇയാളെ സെപ്റ്റംബർ 15-ന് കാൽഗറിയിലെ ആൽബർട്ട കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാക്കും.
റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ-മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി. പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്‍റെയും അന്നമ്മ ജോണിന്‍റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th. നേടുകയും ചെയ്തു. ഭാര്യ ഡോ. എലിസബത്ത് ജോർജ്. മക്കൾ ജോൺ […]
വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സുവർണ്ണാവസരമൊരുക്കി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. പ്രവിശ്യയിലെ തൊഴിൽ ക്ഷാമത്തിന് പരിഹാരമായി ഇമിഗ്രേഷൻ ക്വാട്ട 54% വർധിപ്പിച്ചതായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ‘ജോബ്സ്, ഗ്രോത്ത് ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ്’ (JGRD) വകുപ്പ് അറിയിച്ചു. ഇതോടെ 1,000 തൊഴിലാളികൾക്ക് കൂടി പ്രവിശ്യയിൽ സ്ഥിരതാമസത്തിന് (permanent residence) അപേക്ഷിക്കാം. ഈ ഇമിഗ്രേഷൻ ക്വാട്ട വർധനവിലൂടെ ഗ്രാമീണ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസം, സോഷ്യൽ സപ്പോർട്ട് തുടങ്ങിയിടങ്ങളിലും നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് […]
സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി’ നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 2,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 519 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ ഐആർസിസി പരിഗണിച്ചത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ 60 ദിവസത്തിനുള്ളിൽ സമ്പൂർണ്ണമായ സ്ഥിരതാമസ അപേക്ഷ IRCC-ക്ക് സമർപ്പിക്കണം. ‘എക്സ്പ്രസ് എൻട്രി’ (Express Entry) നറുക്കെടുപ്പ് വഴി സ്ഥിരതാമസത്തിനുള്ള (permanent residence) നടപടികൾ സ്വീകരിക്കുന്നവർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിനായി’ […]
സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി സാജു പി തോമസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ലണ്ടൻ ഒൻ്റാരിയോയിലെ ഫെയ്ത്ത് ബൈബിൾ ചാപ്പലിൽ (Faith Bible Chapel, 439 Moore St, London, ON) നടക്കും. ഭാര്യ : ഷീന ഫിലിപ്പ്. മക്കൾ: റൂത്ത് ഫിലിപ്പ്, റൂഫസ് ഫിലിപ്പ്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും സമയക്രമവും വിശദവിവരങ്ങളും പിന്നീട് അറിയിക്കും. സാജു പി തോമസിന്‍റെ നിര്യാണത്തിൽ ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷൻ (LOMA) അനുശോചനം രേഖപ്പെടുത്തി.