newsroom@amcainnews.com

ആംബുലൻസ് എത്താൻ വൈകി; എഡ്മിന്‍റനിൽ ഡോക്ടറുടെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു

ആൽബർട്ടയിലെ എഡ്മിന്‍റനിൽ ആംബുലൻസ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകിയതോടെ ചികിത്സ കിട്ടാതെ ഡോക്ടറുടെ ഭാര്യ മരിച്ചു. കുടുംബാരോഗ്യ ഡോക്ടറായ ഗൈ ബ്ലെയ്സിൻ്റെ ഭാര്യ എലെയ്ൻ വാറൻ-ബ്ലെയ്സ് (65) ആണ് മരിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഭാര്യയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡോ. ബ്ലെയ്സും കുടുംബവും രംഗത്തെത്തി. ജൂലൈ 24-ന് പുലർച്ചെയാണ് വീടിനുള്ളിൽ വെച്ച് എലെയ്ൻ കുഴഞ്ഞുവീണത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 4:52-ന് തന്നെ ഡോ. ബ്ലെയ്സ് […]

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

കാൽഗറിയിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഉൾപ്പെട്ട കേസുകളിലെ പ്രതികളുടെ ചിത്രങ്ങൾ കാൽഗറി പോലീസ് സർവീസ് (CPS) പുറത്തുവിട്ടു. ആക്രമണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 15 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ നഗരങ്ങളിലും ഗ്രേറ്റർ ടൊറൻ്റോ എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 2025 ഏപ്രിൽ മുതൽ കാൽഗറിയിൽ മാത്രം 49 പണം തട്ടൽ കേസുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 19 വെടിവെപ്പുകൾ ഉൾപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 16 […]