newsroom@amcainnews.com

ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്

മൂന്നു പതിറ്റാണ്ടിലധികമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്‍റെ (ലിംകാ – LIMCA) ഓണാഘോഷം സെപ്റ്റംബർ അഞ്ചിന് നടക്കും. രാവിലെ പതിനൊന്നര മുതൽ മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിലാണ് (2350 Merrick Avenue, Merrick, NY 11566) ഓണാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തനിമയോടെ മലയാളീ പൈതൃകം നിലനിർത്തി പാരമ്പരാഗത രീതിയിലുള്ള 28 കൂട്ടം വിഭവങ്ങളോടെയുള്ള ഓണ സദ്യയും, അത്തപ്പൂക്കളവും, ചെണ്ടമേളവും, തിരുവാതിരയും, ഓണസന്ദേശവും, കലാപരിപാടികളോടും കൂടി അതിവിപുലമായാണ് ഓണം ആഘോഷിക്കുന്നതെന്ന് ലിംകാ പ്രസിഡൻ്റ് ലാലി കളപ്പുരക്കൽ അറിയിച്ചു.

ഓണാഘോഷങ്ങളുടെ വിജയത്തിനായി സെക്രട്ടറി തോമസ് ടി. ഉമ്മൻ, ട്രഷറർ ജയചന്ദ്രൻ രാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ജോസ് തോമസ്, ജോയിൻ്റ് സെക്രട്ടറി ജെസ്സി കാനാട്ട്, ജോയിൻ്റ് ട്രഷറർ ചെറിയാൻ പാലത്തറ എന്നിവരും, കമ്മറ്റി അംഗങ്ങളായ ബോബൻ തോട്ടം, ഈപ്പൻ കോട്ടുപള്ളി, പോൾ കൂള, ജെയിംസ് മാത്യു, ബേബി ഊരാളിൽ, ജോജോ തോമസ്, ജോസുകുട്ടി ജോസഫ്, തങ്കമ്മ ജോസഫ്, അജു ഉമ്മൻ, സിജു പുതുശ്ശേരി എന്നിവരും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : പ്രസിഡൻ്റ് ലാലി കളപ്പുര – (516) 232-4819, സെക്രട്ടറി തോമസ് ടി. ഉമ്മൻ – (631) 796-0064, ട്രഷറർ ജയചന്ദ്രൻ രാമകൃഷ്ണൻ – (631) 455-0323, വൈസ് പ്രസിഡൻ്റ് ജോസ് തോമസ് – (631) 241-5285, ജോയിൻ്റ് സെക്രട്ടറി ജെസ്സി കാനാട്ട് – (516) 727-6815, ജോയിൻ്റ് ട്രഷറർ ചെറിയാൻ പാലത്തറ – (516) 695-8737.

You might also like
What are ‘hanging glaciers’ and why are they a major risk for India?

എന്താണ് ‘ഹാങ്ങിംഗ് ഗ്ലേസിയറുകൾ’ (Hanging Glaciers)? ഇന്ത്യക്ക് ഇവ വലിയ ഭീഷണിയാകുന്നത് എന്തുകൊണ്ട്?

Decline and Neglect of Forest Resources in Wayanad and the Failures of the Forest Department

വയനാട്ടിലെ വനസമ്പത്തിന്റെ അപചയവും വനംവകുപ്പിന്റെ വീഴ്ചകളും

US-Iran Conflict Escalates: Oil Prices Rise

യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു: എണ്ണവില വർധിച്ചു

Nepal Flash Flood: 538 dead in flash flood; 85 Indians among 117 tourists rescued.

മിന്നൽ പ്രളയത്തിൽ 538 മരണം; രക്ഷപ്പെടുത്തിയ 117 വിനോദസഞ്ചാരികളിൽ 85 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

യു എസ് താരിഫ് നയം: കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി, കനത്ത തൊഴിൽനഷ്ടത്തിന് സാധ്യത

ലേക്ക് ഒൻ്റാരിയോ ഇനി ‘ലേക്ക് അമേരിക്ക’; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

Top Picks for You
Top Picks for You