newsroom@amcainnews.com

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

ആയുധം ഉപയോഗിച്ചുള്ള കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഹാരിസ് കൗണ്ടി ഡെപ്യൂട്ടിമാർക്ക് നേരെ വെടിയുതിർത്ത കൗമാരക്കാരൻ കസ്റ്റഡിയിലായതായി ഷെരീഫ് എഡ് ഗോൺസാലസ് അറിയിച്ചു. ഹാരിസ് കൗണ്ടി, ടെക്സാസ്: വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഹൈവേ 6 ന് സമീപമുള്ള വെസ്റ്റ്പാർക്ക് ഡ്രൈവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ആയുധവുമായി കുടുംബവഴക്ക് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിമാർ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, ഏകദേശം 17 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ […]

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

ടൊറന്റോ ഐലന്റ് വിമാനത്താവള വികസനം തടയുമെന്ന് കാർണി സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ, കേന്ദ്ര സർക്കാരിന്റെ അതിവേഗ റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡഗ് ഫോർഡ് സർക്കാർ നഗരവികസന തർക്കം രൂക്ഷമാക്കി. ഇതോടെ പ്രധാനമന്ത്രി മാർക്ക് കാർണി, ടൊറന്റോ മേയർ, വികസന പദ്ധതിക്കെതിരെ രംഗത്തെത്തിയ പതിനായിരക്കണക്കിന് തീരദേശവാസികൾ എന്നിവരുമായി പ്രവിശ്യാ പ്രീമിയർ ഡഗ് ഫോർഡ് നേരിട്ടുള്ള പോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊതുസ്ഥലങ്ങൾ കയ്യേറുന്ന ഒരു പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി ദിവസങ്ങൾക്ക് […]

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

ടൊറന്റോ: കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രസർക്കാർ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതി റദ്ദാക്കിയിട്ടും, പ്രവിശ്യാ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെ ടൊറന്റോ മേയർ ഒലിവിയ ചൗ പോർട്ട് അതോറിറ്റിക്കെതിരെ നീക്കം ശക്തമാക്കി. കഴിഞ്ഞ ജൂണിൽ നടന്ന ടൊറന്റോ പോർട്ട് അതോറിറ്റി വാർഷിക പൊതുയോഗത്തിൽ വിമാനത്താവളം വികസിപ്പിക്കുന്നതിനെ പിന്തുണച്ചതിനെ തുടർന്ന്, ബോർഡിലെ നഗരസഭാ പ്രതിനിധിയായ റോബിൻ പിൽക്കിയിൽ തനിക്ക് “വിശ്വാസമില്ല” എന്ന് മേയർ വ്യക്തനാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം നടത്തുന്നതും വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്നതും പോർട്ട് അതോറിറ്റിയാണ്. […]

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

ടൊറന്റോ: നഗരത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ നിർദ്ദേശിച്ചിരിക്കുന്ന രണ്ട് കൃത്രിമബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ അനുമതികൾ ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടൊറന്റോ സിറ്റി ഹാളിന് മുന്നിൽ പ്രതിഷേധം അരങ്ങേറി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന രണ്ട് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് നാല്‍പ്പതോളം ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൂടാതെ, ഈ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ച് അയ്യായിരത്തിലധികം കത്തുകളാണ് നഗരസഭാ കൗൺസിലിന് നിവേദനമായി ലഭിച്ചിരിക്കുന്നത്. നിലവിൽ സ്കാർബറോയിൽ നിലവിലുള്ള ഒരു ഡാറ്റാ സെന്റർ വികസിപ്പിക്കാനും, എറ്റോബികോക്കിൽ ഒരു […]

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

ഒന്റാറിയോയിലെ സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിന്റെ കേന്ദ്രബിന്ദുവായ കമ്പനിയെ ‘റിസീവർഷിപ്പിലേക്ക്’ (താല്കാലിക നിയന്ത്രണ സമിതി) മാറ്റാനും, പ്രവിശ്യാ സർക്കാരുമായി നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി എക്സിക്യൂട്ടീവുകളുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാനും കനേഡിയൻ ബാങ്ക് കോടതി ഉത്തരവ് തേടുന്നു. കീൽ ഡിജിറ്റൽ സൊല്യൂഷൻസ് (Keel Digital Solutions), അതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കോർപ്പറേഷനുകൾ എന്നിവയെ ബിഡിഒ കാനഡ ലിമിറ്റഡിന്റെ (BDO Canada Limited) നിയന്ത്രണത്തിലാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബാങ്ക് ഓഫ് കാനഡ ഒന്റാറിയോ സുപ്പീരിയർ കോടതിയിൽ ഹർജി […]

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

പുന്റോ ഫിജോ/എൽ പാലീറ്റോ: ഒരു കാലത്ത് വെനസ്വേലയുടെ സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമായിരുന്ന എണ്ണ ശുദ്ധീകരണശാലകൾ (റിഫൈനറികൾ) അറ്റകുറ്റപ്പണികളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നതായി റിപ്പോർട്ട്. പ്രതിദിനം 9,55,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള പ്രശസ്തമായ പാരഗ്വാന റിഫൈനിംഗ് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ആണ്ടുകളായുള്ള നിക്ഷേപമില്ലായ്മയും അവഗണനയും കാരണം തകർച്ചയുടെ വക്കിലെത്തിനിൽക്കുന്നത്. അടുത്തിടെ രാജ്യത്തുണ്ടായ ശക്തമായ ഭൂകമ്പവും വിദേശ നിക്ഷേപങ്ങളുടെ അനിശ്ചിതത്വവും വെനസ്വേലൻ എണ്ണമേഖലയെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ കുറഞ്ഞത് 20 ശതകോടി ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് ഊർജ്ജ രംഗത്തെ […]

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

ന്യൂഡൽഹി: ഇന്ത്യൻ മധ്യനിര ബാറ്ററും മുൻ താത്കാലിക ടെസ്റ്റ് നായകനുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ അവസാനിച്ചതോടെയാണ് വ്യാഴാഴ്ച അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. 2011-ൽ ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറിയ ഈ മുംബൈ താരം, പ്രതിരോധത്തിലും ക്ഷമയിലും അധിഷ്ഠിതമായ ബാറ്റിംഗ് ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. “ജീവിതത്തിലെ യാഥാർത്ഥ്യം എന്തെന്നാൽ, എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനമുണ്ട്,” തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് […]

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

ഓട്ടവ: ജൂലൈ 15-ന് നടന്ന പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി, കാനഡയുടെ സാമ്പത്തിക വീണ്ടെടുപ്പ് എത്രത്തോളം സുസ്ഥിരമായി നിലനിൽക്കും എന്നതിനെച്ചൊല്ലി ബാങ്ക് ഓഫ് കാനഡ ഗവേണർമാർക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കി. ബാങ്ക് അതിന്റെ ബെഞ്ച്മാർക്ക് ഓവർനൈറ്റ് പലിശ നിരക്ക് 2.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ആദ്യ പാദത്തിലെ മന്ദഗതിക്ക് ശേഷം രണ്ടാം പാദത്തിൽ സാമ്പത്തിക വളർച്ച വാർഷികാടിസ്ഥാനത്തിൽ 2.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തിലെ ജിഡിപി വളർച്ചയിൽ ആത്മവിശ്വാസമുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഈ വളർച്ച […]

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

സ്മാർട്ട്‌ഫോണുകളിലെ നിമിഷനേരം കൊണ്ടുള്ള ചാറ്റുകൾക്കും ഇൻസ്റ്റഗ്രാം സന്ദേശങ്ങൾക്കും അപ്പുറം, കൈയെഴുത്ത് കത്തുകളുടെ സുഗന്ധത്തിലേക്ക് മടങ്ങുകയാണ് ഇന്നത്തെ യുവതലമുറ. അതിവേഗം മുന്നേറുന്ന ഈ ഡിജിറ്റൽ ലോകത്ത് ‘സ്‌നെയിൽ മെയിൽ’ അഥവാ പരമ്പരാഗത തപാൽ രീതികളോട് വലിയൊരു ആഭിമുഖ്യമാണ് ജെൻ സീ പ്രകടിപ്പിക്കുന്നത്. കടലാസുകളിൽ മനസ്സ് തുറന്നെഴുതാനും, മനോഹരമായ സ്റ്റാമ്പുകൾ പതിച്ച് പോസ്റ്റ് ഓഫീസുകൾ വഴി അയക്കാനും, ദിവസങ്ങളോളം കാത്തിരുന്ന് മറുപടി കത്തുകൾ കൈപ്പറ്റാനുമുള്ള ആകാംക്ഷയിലാണ് ഇവർ. വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി ഒരു സർഗ്ഗാത്മക ഹോബിയായാണ് ഇവർ ഇതിനെ […]

അസൈലം നയത്തിൽ മാറ്റവുമായി യുഎസ്; ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിൽ

അമേരിക്കയിലെ അസൈലം നയത്തിൽ പൊതുചർച്ചകളില്ലാതെ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റത്തിലൂടെ ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിലായി. വൈകിയെത്തിയ നാല് ലക്ഷത്തിലധികം അസൈലം അപേക്ഷകൾ ഇനി മുതൽ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തൽ നടപടികളിലേക്ക് മാറ്റും.ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തിൽ നേരിട്ട് ഇമ്മിഗ്രേഷൻ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം കേസുകളുടെ കെട്ടിക്കിടപ്പുകൾ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങൾ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ സങ്കീർണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകൾ വൈകുന്നതെന്നും, […]