newsroom@amcainnews.com

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

കാനഡ–അമേരിക്ക–മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ (CUSMA/USMCA) നിലവിലെ രൂപത്തിൽ പുതുക്കാൻ താത്പര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാർ കാനഡയ്ക്കും മെക്സിക്കോയ്ക്കുമാണ് കൂടുതൽ പ്രയോജനപ്പെടുന്നതെന്നും അമേരിക്കയുടെ താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കുന്ന പുതിയ വ്യാപാര ക്രമീകരണമാണ് ആവശ്യമായതെന്നും ട്രംപ് പറഞ്ഞു. കാനഡയും മെക്സിക്കോയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. വാഹന നിർമ്മാണം, സ്റ്റീൽ, അലുമിനിയം, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായ വ്യവസ്ഥകൾ വേണമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട്. CUSMA കരാർ […]

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കാൽഗറിയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ പാർക്കർ വെൽസ് (11) എന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ കാൽഗറിയിലെ റോഡരികിലുള്ള വലിയ ഡ്രെയിനേജ് പൈപ്പിനുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ജൂലൈ 16-നാണ് കൊണാട്ട് ഡ്രൈവിലെ വീട്ടിൽ നിന്ന് പാർക്കറെ കാണാതാകുന്നത്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഓവുചാലിൽ അകപ്പെട്ടുപോയതാകാമെന്നാണ് നിഗമനം. തിരച്ചിലിനിടെ വഴിയിൽ നിന്ന് കുട്ടിയുടെ വസ്ത്രം ലഭിച്ചതാണ് വഴിത്തിരിവായത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ […]

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

കനേഡിയന്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് സിറ്റി ടൂറിസം + കണ്‍വെന്‍ഷന്‍സ് പുതിയ ‘NYC’s Northern Neighbour Deal’ എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകള്‍, ബ്രോഡ്വേ ഷോകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, റെസ്റ്റോറൻ്റുകള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ ഇളവുകൾ ലഭിക്കും. ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. കനേഡിയന്‍ ഡോളറിന്‍റെയും യു.എസ്. ഡോളറിന്‍റെയും വിനിമയ നിരക്കിന്‍റെ ആഘാതം […]