മൃതദേഹത്തിൽ അവയവങ്ങളില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹത

വെനസ്വേലയിൽ വച്ച് മരണപ്പെട്ട ഇന്ത്യൻ മർച്ചന്റ് നേവി ജീവനക്കാരൻ രാകേഷ് ചൗഹാന്റെ (33) ഭൗതികശരീരത്തിൽ പ്രധാന ആന്തരികാവയവങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന ഞെട്ടിക്കുന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മൃതദേഹം നാട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ തുടങ്ങിയ പ്രധാന അവയവങ്ങൾ ശരീരത്തിൽ ഇല്ലെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ മരണത്തിൽ കടുത്ത സംശയം പ്രകടിപ്പിച്ച് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ (FSUI) […]
ചിറയിൻകീഴിൽ യുവാവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ: കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം ചിറയിൻകീഴിൽ ആളൊഴിഞ്ഞ പറമ്പിലെ ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് പൂർണ്ണമായും കത്തിയമർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിടുകയും ചെയ്തിട്ടുള്ള ‘മിന്നൽ ഫൈസൽ’ എന്ന യുവാവിന്റേതാണ് ഈ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിയുന്നതും പോലീസിനെ വിവരമറിയിക്കുന്നതും. പ്രാഥമിക നിഗമനമനുസരിച്ച് ഈ മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അടുത്തിടെയാണ് ഫൈസൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. […]
ശ്രദ്ധിക്കുക: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി കാനഡ പോസ്റ്റ്

യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിയതായി കാനഡ പോസ്റ്റ് അറിയിച്ചു. യൂറോപ്യൻ യൂണിയനിൽ പുതുക്കിയ കസ്റ്റംസ് ഡ്യൂട്ടി നിലവിൽ വന്നതാണ് ഇതിനു കാരണമെന്ന് ഏജൻസി വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് വരുന്നതും 150 യൂറോ (ഏകദേശം 240 കനേഡിയൻ ഡോളർ) വരെ മൂല്യമുള്ളതുമായ പാഴ്സലുകൾക്ക് ബുധനാഴ്ച മുതൽ മൂന്ന് യൂറോ കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. പാഴ്സലുകളുടെയും മൂല്യം കുറച്ചു കാണിക്കുകയും നികുതി വെട്ടിക്കാൻ തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ […]
ടെക്സസ് ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍

ഡിട്രോയിറ്റ് പ്രവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന 27-മത് രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18,19,20 തീയതികളില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ (13565 Velbb Chappel Rd, Farmersbranch) നടക്കും. മത്സരത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ടൂര്‍ണമെൻ്റ് നാഷണല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18-ന് വെള്ളിയാഴ്ച ടൂര്‍ണമെൻ്റിന് ഔദ്യോഗികമായി തിരിതെളിയും. മത്സര വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. ഇതിനോടകം അമ്പതോളം ടീമുകള്‍ രജിസ്റ്റർ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ആദ്യവര്‍ഷം 16 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെൻ്റിൽ […]
ആസ്പൻ ഏക്കേഴ്സ് കാട്ടുതീ: കൊളറാഡോ കത്തിയമരുന്നു

കൊളറാഡോ സംസ്ഥാനത്ത് പടർന്നുപിടിച്ച ആസ്പൻ ഏക്കേഴ്സ് കാട്ടുതീ അതിവേഗം പടർന്നു പിടിക്കുന്നു. വെറും ഒരു ദിവസത്തിനുള്ളിൽ തീപിടിത്തം ഏകദേശം 23,000 ഏക്കറിലധികം പ്രദേശത്ത് കത്തിപ്പടർന്നതായി അധികൃതർ അറിയിച്ചു. ശക്തമായ കാറ്റും അതിശക്തമായ ചൂടും കുറഞ്ഞ ഈർപ്പവും തീയുടെ വ്യാപനത്തിന് കാരണമാകുന്നു. മണിക്കൂറിൽ ഏകദേശം 100 മൈൽ വരെ വേഗതയുള്ള കാറ്റ് വീശിയതിനാൽ അഗ്നിശമന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തം പ്രധാനമായും Pueblo Countyയിലും […]
ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

2026 ലെ ദുക്റാന തിരുന്നാളിനു ജൂൺ 28 ഞായറാഴ്ച വൈകുന്നേരം പരിശുദ്ധ കുർബ്ബാനയോടെയും യുക്രൈസ്റ്റിക് പ്രോസെഷനോടും കൂടി കൊടിയേറി. മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ഓരോ ദിവസവും വിശുദ്ധ കുർബാനയും മാർത്തോമാ ശ്ലീഹായുടെ നൊവേനയും നടക്കും. ജൂലൈ മൂന്നിന് വൈകുന്നേരം വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കൺസെർട്ട് നൈറ്റ് ഒരുക്കിയിട്ടുണ്ട്. ജൂലൈ അഞ്ച് വൈകുന്നേരം അഞ്ചു മണിക്ക് ഇംഗ്ലീഷ് രാസകുർബ്ബാന. തുടർന്ന് കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കലാസന്ധ്യ. ജൂലൈ 5 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം […]
CRA കോൾ സെൻ്റർ സർവീസിൽ ഗുരുതര വീഴ്ച: ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

കാനഡ റവന്യൂ ഏജൻസി (CRA) നികുതിദായകർക്ക് നൽകുന്ന സേവനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയതായി കാനഡ ഓഡിറ്റർ ജനറൽ. വ്യക്തിഗത നികുതിയുമായി ബന്ധപ്പെട്ട് നികുതിദായകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സി.ആർ.എ ഏജൻ്റുമാർ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് ഓഡിറ്റർ ജനറലിൻ്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കോൾ സെൻ്ററുകളിൽ നിന്നും മറുപടി ലഭിക്കാൻ കാത്തിരിപ്പ് സമയം വർധിച്ചതും ജീവനക്കാരുടെ കാര്യക്ഷമതക്കുറവുമാണ് ഈ ഗുരുതര വീഴ്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. CRA ഹെൽപ്പ് ലൈനുകളിലേക്ക് വിളിക്കുന്നവരിൽ കേവലം 18 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് […]
CUSMA കരാർ: കാനഡ-യുഎസ്-മെക്സിക്കോ നിർണായക യോഗം ഇന്ന്

കാനഡ, അമേരിക്ക, മെക്സിക്കോ വ്യാപാര കരാറായ CUSMA-യുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നതതല യോഗം ജൂലൈ 1-ന് നടക്കും. മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, ജാനിസ് ഷാരെറ്റ് എന്നിവരാണ് കാനഡയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. ഈ മൂന്ന് രാജ്യങ്ങളും തമ്മിൽ നികുതിയില്ലാതെ കച്ചവടം നടത്താനുള്ള ഈ കരാർ തുടങ്ങിയിട്ട് ഇപ്പോൾ ആറ് വർഷം തികയുകയാണ്. നിലവിലെ നിയമപ്രകാരം കരാർ ഇനിയും 16 വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് കാനഡയും മെക്സിക്കോയും ആവശ്യപ്പെടുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിനെതിരെ […]
യുഎസുമായുളള വ്യാപാര തർക്കം: കാനഡ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; റിപ്പോർട്ട്

യുഎസുമായുളള വ്യാപാര തർക്കം കാനഡയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി റിപ്പോർട്ട്. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ആഗോളതലത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. തുടർച്ചയായ രണ്ടാം പാദത്തിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) ഇടിവ് നേരിട്ടതായി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കാനഡ സാങ്കേതികമായി മാന്ദ്യത്തിലേക്ക് വീണത്. അമേരിക്കയുമായുള്ള വ്യാപാര തർക്കമാണ് കാനഡയുടെ ഇപ്പോഴത്തെ സാമ്പത്തിക […]
പൗരത്വ സർട്ടിഫിക്കറ്റ് പ്രോസസ്സിങ് പുനഃരാരംഭിച്ച് ഐആർസിസി

പൗരത്വ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിങ് താത്കാലികമായി മരവിപ്പിച്ച നടപടി പിൻവലിച്ച് ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിൽ സി-3 (Bill C-3) പ്രകാരം അനുവദിച്ച പൗരത്വ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിങ് മരവിപ്പിച്ചത്. താത്കാലികമായി മരവിപ്പിച്ച 100 പൗരത്വ സർട്ടിഫിക്കറ്റുകളിൽ നിയമപരമായ യോഗ്യതകൾ ഉറപ്പാക്കിയ 33 എണ്ണം ഇതിനകം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ള 67 അപേക്ഷകളുടെ പ്രോസസ്സിങ് അന്തിമഘട്ടത്തിലാണ്. ബാക്കിയുള്ള 67 സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. കാനഡ […]