newsroom@amcainnews.com

ടെക്സസ് ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍

ഡിട്രോയിറ്റ് പ്രവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന 27-മത് രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18,19,20 തീയതികളില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ (13565 Velbb Chappel Rd, Farmersbranch) നടക്കും. മത്സരത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ടൂര്‍ണമെൻ്റ് നാഷണല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18-ന് വെള്ളിയാഴ്ച ടൂര്‍ണമെൻ്റിന് ഔദ്യോഗികമായി തിരിതെളിയും. മത്സര വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. ഇതിനോടകം അമ്പതോളം ടീമുകള്‍ രജിസ്റ്റർ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

ആദ്യവര്‍ഷം 16 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെൻ്റിൽ ഇപ്പോള്‍ 80-ലധികം ടീമുകള്‍ പങ്കെടുക്കുന്നു. യുഎസിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ദുബായ്, ജര്‍മ്മനി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കളിക്കാർ മത്സരിക്കാന്‍ എത്തും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ദേശീയ കോര്‍ഡിനേറ്റര്‍ മാത്യു ചെരുവില്‍ (ചെയര്‍പേഴ്‌സണ്‍, ഡിട്രോയിറ്റ്- 856 206 6164), കുര്യന്‍ നെല്ലാമറ്റം (ഷിക്കാഗോ, 630 664 9405), സാം മാത്യു (കാനഡ 416 893 5862), രാജന്‍ മാത്യു (ഡാലസ് 469 855 2733), നിധിന്‍ ഈപ്പന്‍ (കണക്ടിക്കട്ട് 203 298 8096), സാബു സ്‌കറിയ (ഫിലാഡല്‍ഫിയ 267 980 7923) എന്നിവരെ കൂടാതെ ഡാലസ് 2026 ടൂര്‍ണമെൻ്റ് കോര്‍ഡിനേറ്റര്‍മാരായ ഷാജി പഴുക്കായില്‍ (ചെയര്‍പേഴ്‌സണ്‍ 972 768 1454), ഷിബു ജെയിംസ് (ടൂര്‍ണമെൻ്റ് കോര്‍ഡിനേറ്റര്‍ 469 774 5339), ദേശീയ കോര്‍ഡിനേറ്റര്‍മാര്‍: ബിനോയ് സഖറിയ (703 981 1263), ആല്‍വിന്‍ ഷിക്കോര്‍ (630 274 5423).

You might also like
Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Top Picks for You
Top Picks for You