ലോകകപ്പ്: ബ്രസീലിന് സമനില, ഹെയ്തിയെ വീഴ്ത്തി സ്‌കോട്ട്‌ലൻഡ്

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി-യിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്കോട്ട്ലൻഡ്. 28-ാം മിനിറ്റിൽ മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഗോളിലാണ് സ്‌കോട്ട്‌ലൻഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ ബ്രസീലും മൊറൊക്കോയും ഉൾപ്പട്ടെ ഗ്രൂപ്പ് സി-യിൽ സ്കോട്ട്ലൻഡ് ഒന്നാമതെത്തി. അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ കാർലോസ് ആഞ്ചലോട്ടിയുടെ ബ്രസീൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ടു. വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ വിറപ്പിക്കാൻ മൊറോക്കോയ്ക്കായി. 21-ാം മിനിറ്റിൽ മൊറോക്കോയ്ക്കായി […]
ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ

ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിങ്ങിന് കോടതി 34 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ജൂണിൽ തായ്‌ലൻഡിൽ നിന്നു മടങ്ങുമ്പോൾ ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന് ആവശ്യവുമായാണ് ഗഗൻദീപ് (34) യുവതിയെ സമീപിച്ചത്. യുവതി വിസമ്മതിച്ചപ്പോൾ ബർമിങ്ഹാം എയർപോർട്ടിൽ നിന്നു മുഖംമൂടി ധരിച്ച ചിലർ ഇവരെ ലണ്ടനിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിങ് 2 തവണ ബലാത്സംഗം ചെയ്തു. ഒരുദിവസം മുഴുവൻ മർദിക്കുകയും വിവരം […]
ഇറാനുമായി സമാധാന കരാറില്‍ എത്തിയതായി ട്രംപ്; ജെ ഡി വാന്‍സ് യൂറോപ്പിലേക്ക്

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ഒത്തുതീര്‍പ്പില്‍ എത്തിയതായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വാരാന്ത്യത്തോടെ യൂറോപ്പില്‍ ഇരുരാജ്യങ്ങളും ഔദ്യോഗിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന കേജ് ഫൈറ്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, സമാധാന കരാറിൽ ഒപ്പിടുന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സ് യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഏപ്രിലില്‍ താല്‍ക്കാലിക […]
കോംഗോയിൽ എബോള വ്യാപനം രൂക്ഷം; കേസുകൾ 710 ആയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം ആശങ്കാജനകമായി തുടരുന്നു. രാജ്യത്ത് സ്ഥിരീകരിച്ച എബോള രോഗബാധിതരുടെ എണ്ണം 710 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധയെ തുടർന്ന് മരണസംഖ്യയും വർധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. വൈറസ് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുന്നതിനായി ആരോഗ്യ പ്രവർത്തകരെ വിന്യസിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വ്യാപിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളെ […]
‘ഫ്ലാഷ് ചാർജിങ്’ സാങ്കേതികവിദ്യയുമായി ബിവൈഡി കാനഡയിൽ

ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹന നിർമ്മാതാക്കളായ ബിവൈഡി തങ്ങളുടെ ‘ഫ്ലാഷ് ചാർജിങ്’ സാങ്കേതികവിദ്യ കാനഡയിൽ അവതരിപ്പിക്കുന്നു. വെറും 5 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് 400 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് നൽകാൻ ശേഷിയുള്ള മെഗാവാട്ട് ക്ലാസ് ചാർജിങ് ശൃംഖലയാണ് ചൈനീസ് കമ്പനി ഒരുക്കിയിരിക്കുന്നത്. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ബിവൈഡി-യുടെ രണ്ടാം തലമുറ ‘ബ്ലേഡ് ബാറ്ററി’ സാങ്കേതികവിദ്യയും 1000 വോൾട്ട് പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നിലവിൽ നോർത്ത് അമേരിക്കയിലുള്ള […]
വിമാനയാത്രകളിലെ ഭക്ഷണച്ചെലവ്: വിവാദക്കുരുക്കിൽ മാർക്ക് കാർണി

കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനയാത്രകളിലെ ഭക്ഷണച്ചെലവ് വിവാദമാകുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ വർഷത്തെ ഔദ്യോഗിക വിമാനയാത്രകളിൽ ഭക്ഷണച്ചെലവായി ഏകദേശം ഒരു മില്യൺ കനേഡിയൻ ഡോളർ ചെലവഴിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 28 ഔദ്യോഗിക യാത്രകൾക്കിടെ വിമാനത്തിൽ ഭക്ഷണത്തിനായി ചെലവഴിച്ച തുകയാണ് പുറത്തു വന്നത്. ഓർഡർ പേപ്പർ ക്വസ്റ്റൻസ് പ്രകാരം പുറത്തുവന്ന ഈ കണക്കുകളെ തുടർന്ന് സർക്കാർ ചെലവുകളെക്കുറിച്ച് ശക്തമായ വിമർശനമാണ് ഉയരുന്നത്. എന്നാൽ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ചില അപാകതകൾ ഉള്ളതായും, സുരക്ഷാ […]
ആൽബർട്ട വേർപിരിയൽ: സാമ്പത്തിക പ്രത്യാഘാതം പഠിക്കാൻ കാൽഗറി സർവകലാശാല

ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പഠനം ആരംഭിക്കാനൊരുങ്ങി കാൽഗറി സർവ്വകലാശാല. ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ് പഠന ലക്ഷ്യം. വേർപിരിയലുമായി ബന്ധപ്പെട്ട ജനഹിത പരിശോധന ഒക്ടോബർ 19-ന് നടക്കും. വേർപിരിയലിൻ്റെ ചെലവുകൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ, നേട്ടങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യമെന്ന് സർവകലാശാല ഡയറക്ടർ മാർത്ത ഹാൾ ഫിൻഡ്ലേ വ്യക്തമാക്കി. ജനഹിത പരിശോധന വിദഗ്ധ ഉപദേശക സമിതി അധ്യക്ഷൻ ഡോ. ജാക്ക് മിൻ്റ്സ് സർവകലാശാല ടീമിന് […]