newsroom@amcainnews.com

‘ഫ്ലാഷ് ചാർജിങ്’ സാങ്കേതികവിദ്യയുമായി ബിവൈഡി കാനഡയിൽ

ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹന നിർമ്മാതാക്കളായ ബിവൈഡി തങ്ങളുടെ ‘ഫ്ലാഷ് ചാർജിങ്’ സാങ്കേതികവിദ്യ കാനഡയിൽ അവതരിപ്പിക്കുന്നു. വെറും 5 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് 400 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് നൽകാൻ ശേഷിയുള്ള മെഗാവാട്ട് ക്ലാസ് ചാർജിങ് ശൃംഖലയാണ് ചൈനീസ് കമ്പനി ഒരുക്കിയിരിക്കുന്നത്. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.

ബിവൈഡി-യുടെ രണ്ടാം തലമുറ ‘ബ്ലേഡ് ബാറ്ററി’ സാങ്കേതികവിദ്യയും 1000 വോൾട്ട് പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നിലവിൽ നോർത്ത് അമേരിക്കയിലുള്ള ഏറ്റവും വേഗതയേറിയ പബ്ലിക് ചാർജറുകളേക്കാൾ മൂന്നിരട്ടിയിലധികം ശേഷിയുള്ളതാണ് ബിവൈഡി-യുടെ 1,500 കിലോവാട്ട് വരെയുള്ള പുതിയ ചാർജറുകൾ. കാനഡയിലെ കഠിനമായ ശീതകാലാവസ്ഥയിൽ ഇവി ചാർജിങ് വേഗത കുറയുന്ന പ്രതിസന്ധി പരിഹരിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് തണുപ്പിലും വെറും അഞ്ച് മിനിറ്റിൽ 10 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ ചാർജ് കയറാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ചൈനീസ് ഇലക്ട്രിക് വാഹന ഇറക്കുമതി നികുതി കാനഡ കുറച്ചതോടെ തങ്ങളുടെ ആദ്യ കാറുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ശക്തമായ ചാർജിങ് ശൃംഖല സ്വന്തമായി നിർമ്മിക്കാനാണ് ബിവൈഡി ലക്ഷ്യമിടുന്നത്.

You might also like

ടൊറൻ്റോയിൽ വാക്ക് വിത്ത് ഇസ്രയേൽ മാർച്ച്; 6 പേർ അറസ്റ്റിൽ

മുതിർന്ന പൗരന്മാർക്കായുള്ള കമ്മ്യൂണിറ്റി പ്രോജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ച് കാനഡ ഗവൺമെന്റ്

ചരിത്രം കുറിച്ച് ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

ലോകകപ്പ്: ബ്രസീലിന് സമനില, ഹെയ്തിയെ വീഴ്ത്തി സ്‌കോട്ട്‌ലൻഡ്

നെടുമങ്ങാട് കൊലപാതകം: കുഞ്ഞ് അനുഭവിച്ചത് മാസങ്ങൾ നീണ്ട ക്രൂരപീഡനം

ദേശീയ അവാർഡ് ജേതാവായ പ്രശസ്ത മലയാള നടൻ സലിം കുമാറിന് സംസ്ഥാന ബഹുമതികളോടെ വിട; മൃതദേഹം സംസ്കരിച്ചു

Top Picks for You
Top Picks for You