ഒഹായോ അപകടത്തിൽ ഗർഭിണിയായ കൗമാരക്കാരി മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനായ തർസേം സിംഗ് നാടുകടത്തൽ ഭീഷണിയിൽ

അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഫെബ്രുവരി 16-ന് ഒഹായോയിലെ ഡാർക്ക് കൗണ്ടിയിൽ വച്ച് തർസേം സിംഗ് നിയമപാലകരെ വെട്ടിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. ഒഹായോയിലുണ്ടായ മാരകമായ വാഹനാപകടത്തിൽ ഗർഭിണിയായ കൗമാരക്കാരിയും അവളുടെ ജനിക്കാത്ത കുഞ്ഞും മരിച്ച സംഭവത്തിൽ ഒന്നിലധികം ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഇന്ത്യൻ പൗരനെ, ക്രിമിനൽ കേസിന്റെ നടപടികൾ പൂർത്തിയായ ശേഷം നാടുകടത്തിയേക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചു. വാഹനത്തിലൂടെയുള്ള നരഹത്യ, മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ മൂലമുള്ള നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട 33 കാരനായ തർസേം […]
കുവൈറ്റിൽ ഇറാൻ ആക്രമണം: മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഒരു മധ്യപ്രദേശ് സ്വദേശി മരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് കുവൈറ്റ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ. ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ് സർക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ, ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി. […]
ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: വീസ നിയന്ത്രണം കടുപ്പിച്ച് കാനഡ

രാജ്യത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും തിരിച്ചടിയായി ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. രാജ്യത്തെ താല്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് കാനഡ സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പെർമനൻ്റ് റെസിഡൻസി അഥവാ പി.ആർ നൽകുന്നതിൽ കാനഡ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഈ വർഷം വിസകളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കിയതോടെ അപേക്ഷകർക്കിടയിൽ കടുത്ത മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഇതിനൊപ്പം താല്കാലിക വിദേശ […]
യു.എസ് അംബാസഡറെ പുറത്താക്കില്ല; വിവാദ പോസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

കാനഡയെ അമേരിക്കയുടെ ’51-ാമത്തെ സംസ്ഥാനം’ എന്ന് വിശേഷിപ്പിച്ച ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചതിന്‍റെ പേരിൽ, കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹൂക്സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ ഏറ്റവും വലിയ വ്യാപാര, സുരക്ഷാ പങ്കാളിയായ അമേരിക്കയിലെ നിലവിലെ ഭരണകൂടവുമായി ഒന്നിച്ച് മുന്നോട്ട് പോകാനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്നും, അതുകൊണ്ട് അംബാസഡറോട് രാജ്യം വിടാൻ ആവശ്യപ്പെടില്ലെന്നും കാർണി വ്യക്തമാക്കി. കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തയോടൊപ്പമാണ് ട്രംപ് കാനഡയെ വീണ്ടും ’51-ാമത്തെ സംസ്ഥാനം’ എന്ന് വിളിച്ച് […]
ടെക്സസിൽ വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ടെക്സസ് : വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്സസിലെ ബിരുദ വിദ്യാര്‍ഥിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരിച്ചത്. ടെക്സസ്-ലൂസിയാന അതിര്‍ത്തിയിലെ ടോളിഡോ ബെന്‍ഡ് റിസര്‍വോയറിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ മൂന്ന് കൂട്ടുകാരെയും അനുരൂപ് രക്ഷപെടുത്തി. എന്നാല്‍ നദിയിലെ വലയിലോ മറ്റോ അനുരൂപിന്റെ കാലുകള്‍ കുടുങ്ങിയതിനെ തുര്‍ന്ന് ഇയാള്‍ക്ക് കരയിലേക്ക് കയറാന്‍ പറ്റാതാവുകയും തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങിത്താഴുകയുമായിരുന്നു. […]
ഇറാൻ ആക്രമണം: ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

കുവൈറ്റ് സിറ്റി : നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, കുവൈറ്റിൽ അടക്കം ഇറാൻ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. ഇറാനിൽ നിന്ന് കുവൈറ്റിനെ ലക്ഷ്യമാക്കി 13 ബാലിസ്റ്റിക് മിസൈലുകളും 17 അത്യാധുനിക ഡ്രോണുകളുമാണ് ഒരേസമയം തൊടുത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചപ്പോൾ ഉണ്ടായതിന് സമാനമായ ആക്രമണമാണിയിരുന്നു ഇത്. രാജ്യത്തെ പ്രധാന യാത്രാ-സാമ്പത്തിക കേന്ദ്രമായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ മറ്റ് […]
ലോകകപ്പ് 2026: വേദികളിൽ കനത്ത സുരക്ഷ; ഫൈറ്റർ ജെറ്റ് പട്രോളിംഗ്, നോ-ഫ്ലൈ സോൺ

ഫിഫ വേൾഡ് കപ്പ് 2026-ന്‍റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ആതിഥേയ രാജ്യങ്ങളായ യു.എസ്, കാനഡ, മെക്സിക്കോ എന്നിവർ ഒരുക്കിയിരിക്കുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആതിഥേയ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. വടക്കേ അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) ആണ് ഫിഫ വേൾഡ് കപ്പിലെ സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റേഡിയങ്ങൾക്ക് മുകളിൽ കർശനമായ വ്യോമനിരീക്ഷണം ഏർപ്പെടുത്തി. ആകാശത്ത് ഫൈറ്റർ ജെറ്റുകൾ പട്രോളിംഗ് നടത്തുകയും, ഡ്രോണുകൾ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയിൽ മത്സരങ്ങൾ […]
കാനഡയിൽ നിന്ന് വേർപിരിയുന്നത് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും: ഡാനിയേൽ സ്മിത്ത്

ആൽബർട്ട കാനഡയിൽ നിന്നും വേർപിരിഞ്ഞ് സ്വതന്ത്രമായാൽ കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നറിയിപ്പ് നൽകി. പുതിയൊരു രാജ്യമായി മാറുന്നതോടെ സ്വന്തമായി സെൻട്രൽ ബാങ്ക് രൂപീകരിക്കുക, പുതിയ കറൻസി പുറത്തിറക്കുക, അന്താരാഷ്ട്ര അതിർത്തികളും കസ്റ്റംസ് സംവിധാനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകൾ പ്രവിശ്യയ്ക്ക് താങ്ങാനാവില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ടുകൾ സ്മിത്ത് ചൂണ്ടിക്കാട്ടി. കൂടാതെ, കാനഡയുടെ മറ്റ് ഭാഗങ്ങളുമായി നിലനിൽക്കുന്ന വ്യാപാര പങ്കാളിത്തത്തെയും വിദേശ നിക്ഷേപങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. കാനഡയിൽ നിന്ന് […]
ബാൻഫ് ദേശീയ പാർക്കിൽ കൊയോട്ടി ശല്യം രൂക്ഷം: ജാഗ്രതാ പാലിക്കാൻ നിർദ്ദേശം

ആൽബർട്ടയിലെ ബാൻഫ് ദേശീയ പാർക്കിൽ അക്രമകാരികളായ കൊയോട്ടികളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വിനോദസഞ്ചാരികൾ അടക്കമുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബോ ഫാൾസ് ട്രയൽ, ഗ്ലെൻ അവന്യൂ, ഗ്ലെൻ ക്രെസെൻ്റ്, സ്പ്രേ അവന്യൂ എന്നീ പ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങൾ മുന്നറിയിപ്പ് പാലിക്കണമെന്നും പാർക്സ് കാനഡ അറിയിച്ചു. കൊയോട്ടികളുടെ അക്രമസ്വഭാവം കണക്കിലെടുത്ത് ബാൻഫ് ടൗൺസൈറ്റിലെ ചില പ്രദേശങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരും സൈക്ലിംഗ് നടത്തുന്നവരും ജാഗ്രത പാലിക്കണം. വളർത്തുമൃഗങ്ങളെ നിർബന്ധമായും ബെൽറ്റിൽ […]
മയക്കുമരുന്ന് കടത്തൽ: അമേരിക്ക-കാനഡ അതിർത്തിയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർ പിടിയിൽ

അമേരിക്ക-കാനഡ അതിർത്തിയിലൂടെ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കാനഡയിൽ പിടിയിലായി. അതിർത്തിയിലെ പതിവ് പരിശോധനയ്ക്കിടയിലാണ് ഉദ്യോഗസ്ഥർ ട്രക്ക് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ നിരവധി കടുത്ത കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താൻ അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഡ്രൈവർ കാനഡയിലെ ഒരു വിദേശ തൊഴിലാളിയായതിനാൽ, […]