newsroom@amcainnews.com

ടെക്സസിൽ വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ടെക്സസ് : വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്സസിലെ ബിരുദ വിദ്യാര്‍ഥിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരിച്ചത്. ടെക്സസ്-ലൂസിയാന അതിര്‍ത്തിയിലെ ടോളിഡോ ബെന്‍ഡ് റിസര്‍വോയറിലായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ മൂന്ന് കൂട്ടുകാരെയും അനുരൂപ് രക്ഷപെടുത്തി. എന്നാല്‍ നദിയിലെ വലയിലോ മറ്റോ അനുരൂപിന്റെ കാലുകള്‍ കുടുങ്ങിയതിനെ തുര്‍ന്ന് ഇയാള്‍ക്ക് കരയിലേക്ക് കയറാന്‍ പറ്റാതാവുകയും തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങിത്താഴുകയുമായിരുന്നു. പിന്നീട് 20 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You