newsroom@amcainnews.com

കാനഡ യുഎസ് സംസ്ഥാനമാകണമെന്ന് ആവർത്തിച്ച് ട്രംപ്: അതൃപ്തി പ്രകടമാക്കി കനേഡിയൻ നേതാക്കൾ

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ കാനഡയെ അമേരിക്കയുടെ “അമ്പത്തിയൊന്നാം സംസ്ഥാനം” ആക്കണമെന്ന പ്രസ്താവന വീണ്ടും ആവർത്തിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടമാക്കി കനേഡിയൻ നേതാക്കൾ. ട്രംപിൻ്റെ ഈ നിർദ്ദേശത്തെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ശക്തമായി തള്ളിക്കളഞ്ഞപ്പോൾ, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ കാനഡയ്ക്ക് കരുത്തുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. നിലവിൽ സാമ്പത്തിക വളർച്ച കുറവാണെങ്കിലും സർക്കാരിൻ്റെ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ലക്ഷ്യം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് കാർണി അറിയിച്ചു. […]

കാനഡ സെൻസസ് 2026: വിവരശേഖരത്തിന് ഉദ്യോഗസ്ഥർ നേരിട്ടെത്തുന്നു

2026-ലെ കാനഡ ദേശീയ സെൻസസിൽ വിവരങ്ങൾ ഇതുവരെ സമർപ്പിക്കാത്ത കുടുംബങ്ങളെ തേടി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഉദ്യോഗസ്ഥർ ഉടൻ എത്തും. വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ കനേഡിയൻ നിയമപ്രകാരം 500 ഡോളർ മുതൽ 1,000 ഡോളർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സെൻസസ് ഫോമുകൾ സമർപ്പിക്കാത്തവരിൽ നിന്ന് ഫോൺ കോളുകളിലൂടെയും വീടുകൾ നേരിട്ട് സന്ദർശിച്ചുമായിരിക്കും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുക. ഓരോ അഞ്ചുവർഷം കൂടുമ്പോഴുമാണ് കാനഡയിൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിനായി സെൻസസ് നടത്തുന്നത്. ഈ വർഷത്തെ ഔദ്യോഗിക സെൻസസ് […]