അനിശ്ചിതത്വത്തിന് വിരാമം: താൽക്കാലിക കരാർ അംഗീകരിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

കാനഡ പോസ്റ്റും ജീവനക്കാരുടെ യൂണിയനും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾക്കും പണിമുടക്കുകൾക്കും ഒടുവിൽ പരിഹാരമായി. ജീവനക്കാർക്കായി കാനഡ പോസ്റ്റ് അവതരിപ്പിച്ച പുതിയ താൽക്കാലിക കരാർ ജീവനക്കാർ അംഗീകരിച്ചു. ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) നടത്തിയ വോട്ടെടുപ്പിൽ 85.9 ശതമാനം പേരും കരാറിനെ അനുകൂലിച്ചതോടെയാണ് ദീർഘകാലമായി തുടർന്നുവന്ന അനിശ്ചിതത്വത്തിന് വിരാമമായത്. ഏപ്രിൽ 20 മുതൽ മേയ് 30 വരെയായിരുന്നു ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ പുതിയ കരാർ പ്രകാരം […]
യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം; 14 മരണം, നൂറിലധികം പേർക്ക് പരിക്ക്

യുക്രെയ്ൻ തലസ്ഥാനമായ കീവിലും (Kyiv) മറ്റ് നഗരങ്ങളിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ഒരേസമയം നൂറുകണക്കിന് ഡ്രോണുകളും ഡസൻകണക്കിന് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മധ്യ യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലെ (Dnipro) കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. റഷ്യൻ ആക്രമണം തടയാൻ കൂടുതൽ പ്രതിരോധസഹായം നൽകണമെന്ന് യുഎസിനോടും യൂറോപ്യൻ രാജ്യങ്ങളോടും […]
എനർജി ഡ്രിങ്ക് വിലക്ക്: ക്യുബെക്കിന് പിന്നാലെ ന്യൂ ബ്രൺസ്‌വിക്കിലും ചർച്ച സജീവം

യുവജനങ്ങൾക്കിടയിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കാനുള്ള ക്യുബെക്ക് സർക്കാരിന്‍റെ നീക്കങ്ങൾക്ക് ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിലും പിന്തുണയേറുന്നു. ഇതിന്‍റെ ഭാഗമായി ക്യുബെക് ആസ്ഥാനമായുള്ള പ്രമുഖ ഫാർമസി ശൃംഖലയായ ഫാമിലിപ്രിക്സ് (Familiprix), തങ്ങളുടെ കീഴിലുള്ള 455 ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ പൂർണ്ണമായും ഒഴിവാക്കി. ഇതിൽ ന്യൂ ബ്രൺസ്‌വിക്കിലെ ഒൻപത് ശാഖകളും ഉൾപ്പെടുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തപരമായ നടപടിയാണിതെന്ന് ഫാമിലിപ്രിക്സ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജീൻ-ക്രിസ്റ്റോഫ് കാരൺ വ്യക്തമാക്കി. കഴിഞ്ഞ മാസം ക്യുബെക് ഓർഡർ ഓഫ് ഫാർമസിസ്റ്റ്സ് എനർജി ഡ്രിങ്കുകൾ […]
ഫിഫ ലോകകപ്പ്: ടൊറൻ്റോ സബ്‌വേ ലൈനിൽ അറ്റകുറ്റപ്പണി, യാത്രാ നിയന്ത്രണം

ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ടൊറൻ്റോ ഒരുങ്ങുമ്പോൾ നഗരത്തിലെ പ്രധാന പൊതുഗതാഗത ശൃംഖലയായ ടി.ടി.സി (TTC) സബ്‌വേയിൽ അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. ഇതോടെ വൈ ഡി ലൈൻ (Yonge-University line) എന്ന് അറിയപ്പെടുന്ന ലൈൻ 1-ൽ അടുത്ത ആഴ്ച മുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം ലോകകപ്പ് അടുത്ത സാഹചര്യത്തിൽ സബ്‌വേ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ വേഗത കുറയ്‌ക്കേണ്ടി വരുന്ന ‘സ്ലോ സോണുകൾ’ (Slow Zones) പരമാവധി ഒഴിവാക്കി സർവീസ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. […]
മെക്സിക്കോയിൽ സൈന്യവും സായുധസംഘവുമായി ഏറ്റുമുട്ടല്‍: അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു

മെക്സിക്കോയിൽ സൈന്യവും സായുധ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വഴിയാത്രക്കാരനായ അമേരിക്കന്‍ പൗരന്‍ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ 31 കാരനാണ് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേറ്റതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു. സാന്‍ജോസ് ഡെല്‍ കാബോ നഗരത്തിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ രണ്ടു സൈനികര്‍ക്കും നാല് പൗരന്‍മാര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ കോസ്റ്റ ഡൊറാഡയില്‍ സൈന്യവും സായുധ സംഘവും തമ്മില്‍ ശനിയാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ വരെ വെടിവെയ്പ് തുടര്‍ന്നു. സംഭവസ്ഥലത്ത് […]
ഫൊക്കാന മെഗാ മോഹിനിയാട്ടം ഷോ: രജിസ്ട്രേഷൻ ജൂൺ 7 വരെ നീട്ടി

ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചു നടത്തുന്ന മെഗാ മോഹിനിയാട്ടം ഷോ രജിസ്ട്രേഷൻ അമേരിക്കയിലെ സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുന്നു. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ ഒരേ വേദിയിൽ ഒരേ ഡ്രസ്സിൽ കേരളത്തിന് പുറത്തു ആദ്യമായാണ് അണിനിരത്തുന്നത്. പല ഡാൻസ് ടീച്ചേഴ്സിന്റെയും അഭ്യർത്ഥനയെ മാനിച്ച് വേൾഡ് ഗിന്നസ് രജിസ്ട്രേഷൻ ജൂൺ 7 ഞായറാഴ്ച നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ […]
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ നിരത്തിലേക്ക്: പുതിയ വ്യാപാരക്കരാർ പ്രാബല്യത്തിൽ

ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ വിപണിയിൽ എത്തിത്തുടങ്ങി. കനേഡിയൻ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം മേയിൽ 2,910 ചൈനീസ് ഇലക്ട്രിക് കാറുകളാണ് രാജ്യത്തെത്തിയത്. ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചൈനീസ് സന്ദർശനത്തിനിടെ ഒപ്പു വച്ച പുതിയ കരാറിൻ്റെ ഭാഗമായാണ് കാറുകളുടെ ഇറക്കുമതി തുടങ്ങിയത്. പകരമായി, കാനഡയിൽ നിന്നുള്ള കനോലയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ചൈനയും സമ്മതിച്ചിരുന്നു. 2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100% നികുതി ചുമത്തിയിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം പ്രതിവർഷം 49,000 […]
കാനഡയിൽ രണ്ടു പേർ മരിച്ച വാഹനാപകടക്കേസ്: ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് 2000 ഡോളർ പിഴ

കാനഡയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് കേവലം 2000 ഡോളർ പിഴ മാത്രം ശിക്ഷ വിധിച്ച് കോടതി. അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജീവഹാനി വരുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യൻ ഡ്രൈവർക്കെതിരെ കനേഡിയൻ കോടതി പുറപ്പെടുവിച്ച ഈ വിധി വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. അമിത വേഗതയിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പാഞ്ഞെത്തിയ ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയും തുടർന്നുണ്ടായ തീപിടുത്തത്തിലുമാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ […]
ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: രണ്ട് ഇന്ത്യൻ വംശജരെ കൂടി അറസ്റ്റിൽ

കാൽഗറിയിൽ ദക്ഷിണേഷ്യൻ ബിസിനസ്സുകാർ അടക്കമുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന പണം തട്ടൽ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാൽഗറി സ്വദേശികളായ സന്ദീപ് സിംഗ് (30), അമൻദീപ് മല്ലി (39) എന്നിവരാണ് പിടിയിലായത്. മെയ് അഞ്ചിന് സാഡിൽ റിഡ്ജിലെ ഒരു ബിസിനസ്സ് സ്ഥാപന ഉടമയ്ക്ക് നേരെ ഉണ്ടായ ഭീഷണിയെത്തുടർന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ഒഫൻഡർ മാനേജ്‌മെൻ്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മെയ് 28-ന് വടക്കുകിഴക്കൻ കാൽഗറിയിലെ ഒരു വസതിയിൽ നടത്തിയ […]
എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം പരിഷ്കരിക്കണം: ഫുഡ്സ് ബാങ്ക്സ് കാനഡ

കാനഡയിലെ എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം അടിയന്തരമായി പരിഷ്കരിക്കണമെന്നും ഫുഡ് ബാങ്ക്സ് കാനഡ ആവശ്യപ്പെട്ടു. നിലവിലെ ഇൻഷുറൻസ് നയം തൊഴിൽ വിപണിക്ക് അനുയോജ്യമല്ലെന്നും ഏജൻസി പറയുന്നു. പാർട്ട് ടൈം, താത്കാലിക കരാറുകൾ, ഗിഗ് വർക്കുകൾ എന്നിവ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടും, ഒരു നിശ്ചിത സ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിലാണ് ഇപ്പോഴും ഇ.ഐ സംവിധാനം പ്രവർത്തിക്കുന്നത്, ഏജൻസി ചൂണ്ടിക്കാട്ടി. കാനഡയിൽ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന […]