newsroom@amcainnews.com

എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം പരിഷ്കരിക്കണം: ഫുഡ്സ് ബാങ്ക്സ് കാനഡ

കാനഡയിലെ എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം അടിയന്തരമായി പരിഷ്കരിക്കണമെന്നും ഫുഡ് ബാങ്ക്സ് കാനഡ ആവശ്യപ്പെട്ടു. നിലവിലെ ഇൻഷുറൻസ് നയം തൊഴിൽ വിപണിക്ക് അനുയോജ്യമല്ലെന്നും ഏജൻസി പറയുന്നു. പാർട്ട് ടൈം, താത്കാലിക കരാറുകൾ, ഗിഗ് വർക്കുകൾ എന്നിവ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടും, ഒരു നിശ്ചിത സ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിലാണ് ഇപ്പോഴും ഇ.ഐ സംവിധാനം പ്രവർത്തിക്കുന്നത്, ഏജൻസി ചൂണ്ടിക്കാട്ടി.

കാനഡയിൽ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാലഹരണപ്പെട്ട ഈ ഇൻഷുറൻസ് നയം രാജ്യത്തെ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് വലിയൊരു ഭീഷണിയാണെന്ന് ഫുഡ് ബാങ്ക്സ് കാനഡ ചീഫ് എക്സിക്യൂട്ടീവ് കിർസ്റ്റിൻ ബേർഡ്‌സ്‌ലി പറഞ്ഞു. ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടുന്നതിനായി നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിശ്ചിത മണിക്കൂറുകൾ ജോലി ചെയ്തിരിക്കണം എന്ന വ്യവസ്ഥ, ഒന്നിലധികം ജോലികൾ ചെയ്യുന്നവർക്കും കൃത്യമല്ലാത്ത പ്രവൃത്തിസമയമുള്ളവർക്കും പാലിക്കാൻ സാധിക്കാറില്ല.

ഇതുമൂലം വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇ.ഐ ആനുകൂല്യങ്ങളിൽ നിന്നും പുറന്തള്ളപ്പെടുകയും, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇ.ഐ ആനുകൂല്യങ്ങളുടെ പരിധി വിപുലീകരിക്കണമെന്നും, കുറഞ്ഞ പ്രതിവാര ആനുകൂല്യം 450 ഡോളറായി ഉയർത്തണമെന്നും ഫുഡ് ബാങ്ക്സ് കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

കാനഡ-അമേരിക്ക വ്യാപാര കരാര്‍: ട്രംപുമായി ചർച്ച നടത്തി മാർക്ക് കാർണി

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

Gold 'hijacked' and sped away from the airport; 12 km chase, gang caught

വിമാനത്താവളത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു; 12 കിലോമീറ്റർ പിന്തുടർന്ന് കവർച്ചാസംഘത്തെ പിടികൂടി

സ്പെയിനിൽ അതിവേഗ ട്രെയിൻ അപകടം: മരിച്ചവരിൽ കനേഡിയൻ പൗരനും, മരണസംഖ്യ 69

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

Top Picks for You
Top Picks for You