newsroom@amcainnews.com

എനർജി ഡ്രിങ്ക് വിലക്ക്: ക്യുബെക്കിന് പിന്നാലെ ന്യൂ ബ്രൺസ്‌വിക്കിലും ചർച്ച സജീവം

യുവജനങ്ങൾക്കിടയിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കാനുള്ള ക്യുബെക്ക് സർക്കാരിന്‍റെ  നീക്കങ്ങൾക്ക്  ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിലും പിന്തുണയേറുന്നു. ഇതിന്‍റെ ഭാഗമായി ക്യുബെക് ആസ്ഥാനമായുള്ള പ്രമുഖ ഫാർമസി ശൃംഖലയായ ഫാമിലിപ്രിക്സ് (Familiprix), തങ്ങളുടെ കീഴിലുള്ള 455 ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ പൂർണ്ണമായും ഒഴിവാക്കി. ഇതിൽ ന്യൂ ബ്രൺസ്‌വിക്കിലെ ഒൻപത് ശാഖകളും ഉൾപ്പെടുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തപരമായ നടപടിയാണിതെന്ന് ഫാമിലിപ്രിക്സ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജീൻ-ക്രിസ്റ്റോഫ് കാരൺ വ്യക്തമാക്കി.

കഴിഞ്ഞ മാസം ക്യുബെക് ഓർഡർ ഓഫ് ഫാർമസിസ്റ്റ്സ് എനർജി ഡ്രിങ്കുകൾ ഒഴിവാക്കാൻ ഫാർമസി ഉടമകൾക്കും ശൃംഖലകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിനെ പിന്തുണച്ച് ന്യൂ ബ്രൺസ്‌വിക് കോളേജ് ഓഫ് ഫാർമസിസ്റ്റ്സും രംഗത്തെത്തിയിട്ടുണ്ട്. ഫാർമസികൾ മാത്രമല്ല, മറ്റെല്ലാ റീട്ടെയിൽ വ്യാപാരികളും ഈ ഉൽപ്പന്നങ്ങൾ യുവാക്കൾക്ക് ലഭ്യമാക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. എനർജി ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിത കഫീൻ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ടർമാരും ഫാർമസിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. കാനഡയിൽ ലഭ്യമാകുന്ന എനർജി ഡ്രിങ്കുകളിൽ 80 മില്ലിഗ്രാം മുതൽ 180 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്.

You might also like

അമേരിക്കൻ വെറ്ററൻമാർക്ക് പുതിയ അവസരം; ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്

Remarks against Tamil Nadu CM Vijay: DMK leader Udhayanidhi Stalin arrested

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

Trump cancels airstrike against Iran; claims 'deal perimeters' reached

ഇറാനെതിരെയുള്ള വ്യോമാക്രമണം ട്രംപ് റദ്ദാക്കി; ‘കരാറിന്റെ അടിസ്ഥാന രൂപരേഖയായി’ എന്ന് അവകാശവാദം

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

Canada Law Commission's 2025-2026 Annual Report Tabled in Parliament

കാനഡ ലോ കമ്മീഷന്റെ 2025-2026 വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

Top Picks for You
Top Picks for You