newsroom@amcainnews.com

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ നിരത്തിലേക്ക്: പുതിയ വ്യാപാരക്കരാർ പ്രാബല്യത്തിൽ

ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ വിപണിയിൽ എത്തിത്തുടങ്ങി. കനേഡിയൻ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം മേയിൽ 2,910 ചൈനീസ് ഇലക്ട്രിക് കാറുകളാണ് രാജ്യത്തെത്തിയത്. ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചൈനീസ് സന്ദർശനത്തിനിടെ ഒപ്പു വച്ച പുതിയ കരാറിൻ്റെ ഭാഗമായാണ് കാറുകളുടെ ഇറക്കുമതി തുടങ്ങിയത്. പകരമായി, കാനഡയിൽ നിന്നുള്ള കനോലയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ചൈനയും സമ്മതിച്ചിരുന്നു.

2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100% നികുതി ചുമത്തിയിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം പ്രതിവർഷം 49,000 വാഹനങ്ങൾക്ക് വെറും 6.1% നികുതി മാത്രമാണ് ഈടാക്കുക. ആദ്യ ആറ് മാസത്തേക്ക് 24,500 കാറുകൾ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഔദ്യോഗികമായി ബ്രാൻഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ചൈനയിൽ നിർമ്മിച്ച ടെസ്‌ല കാറുകളായിരിക്കും ഭൂരിഭാഗവുമെന്നാണ് സൂചന.

ഈ നീക്കം കാനഡയിലെ വാഹന വിപണിയെ മാറ്റിമറിക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ചൈനീസ് കമ്പനികളുടെ വരവോടെയുണ്ടാകുന്ന മത്സരം ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാൻ വിപണിയെ പ്രേരിപ്പിക്കും.ഷെവർലെ, ബോൾട്ട് പോലെയുള്ള മോഡലുകളുടെ വില ഇതിനകം തന്നെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇറാനിലെ യുദ്ധം കാരണം കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ ആളുകൾക്ക് താല്പര്യമേറും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡികൾ കാനഡ സർക്കാർ വീണ്ടും പുനഃസ്ഥാപിച്ചതും സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

അതേസമയം, കാനഡയിലെ പ്രാദേശിക വാഹന നിർമ്മാതാക്കൾ ഈ തീരുമാനത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കുറഞ്ഞ വിലയിലുള്ള ചൈനീസ് കാറുകളുടെ വരവ് കാനഡയിലെ ആഭ്യന്തര വാഹന വ്യവസായത്തെ തകർക്കുമെന്ന് ‘കനേഡിയൻ വെഹിക്കിൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ’ മുന്നറിയിപ്പ് നൽകി. ചൈനീസ് വാഹനങ്ങളിലെ സാങ്കേതികവിദ്യ കാനഡക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്ക് നയിച്ചേക്കാമെന്നും അവർ വ്യക്തമാക്കി.

You might also like

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

France makes last-minute G7 ministerial location switch amid protest movement

പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗവേദി അവസാന നിമിഷം മാറ്റി ഫ്രാൻസ്

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കനത്ത മൂടൽമഞ്ഞ്: എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

Specialty food bank that caters to Durham Region residents looking for home indoors

ഡർഹാം റീജിയണിൽ ഉള്ളവർക്കായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി ഫുഡ് ബാങ്ക് പുതിയ കെട്ടിടം തിരയുന്നു

Top Picks for You
Top Picks for You