newsroom@amcainnews.com

2026 ബജറ്റിന് അംഗീകാരം: കാൽഗറിയിൽ പ്രോപ്പർട്ടി ടാക്സ് കൂടും

2026-ലെ ബജറ്റിന് അംഗീകാരം നൽകി കാൽഗറി സിറ്റി കൗൺസിൽ. പുതിയ ബജറ്റ് അനുസരിച്ച് അടുത്ത വർഷം പ്രോപ്പർട്ടി ടാക്സ് 1.64% വർധിക്കും. അതേസമയം ആദ്യം നിർദ്ദേശിച്ചതിനേക്കാൾ കുറഞ്ഞ പ്രോപ്പർട്ടി ടാക്സ് വർധനയാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. പ്രോപ്പർട്ടി ടാക്സ് വർധനയോടെ ഒരു വീടുടമയ്ക്ക് പ്രതിമാസം 4.50 ഡോളർ അധിക ചെലവ് വരും. ടാക്സ് വർദ്ധന കുറച്ചു നിർത്താനായി, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും 50 മില്യൺ ഡോളർ ഉപയോഗിക്കാൻ കൗൺസിൽ തീരുമാനിച്ചു.

ട്രാൻസിറ്റ് ഫെയറുകൾ അടുത്ത വർഷം വർധിക്കുമെങ്കിലും, കൂടുതൽ സർവീസ് നടത്താനും പുതിയ ബസുകൾക്കുമായി 76 മില്യൺ ഡോളർ അധികമായി കൗൺസിൽ അനുവദിച്ചു. കാൽനട യാത്രക്കാരുടെ സുരക്ഷ, അഗ്നിശമനസേനയുടെ ഉപകരണങ്ങൾക്കും ജീവനക്കാർക്കുമുള്ള ഫണ്ട്, പുതിയ സബ്ഡിവിഷൻ, പൊതു ശൗചാലയങ്ങൾ എന്നിവ പോലുള്ള ഒറ്റത്തവണ പദ്ധതികൾക്കും അധിക ഫണ്ട് അനുവദിച്ചു.

You might also like
NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

യുഎസ് മദ്യനിരോധനം തുടരും: ക്യൂബെക്ക് പ്രീമിയർ

Top Picks for You
Top Picks for You