ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ ജനസംഖ്യ ഉയർന്നത് വെറും 0.1 ശതമാനം മാത്രം; കാനഡയിലെ ജനസംഖ്യാ വളർച്ച രണ്ടാം പാദത്തിൽ നിശ്ചലാവസ്ഥയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ: കാനഡയിലെ ജനസംഖ്യാ വളർച്ച രണ്ടാം പാദത്തിൽ നിശ്ചലാവസ്ഥയിൽ ആയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ രാജ്യത്തിൻ്റെ ജനസംഖ്യ വെറും 0.1 ശതമാനം മാത്രമാണ് ഉയർന്നത്. 47,098 പേരാണ് ഈ കാലയളവിൽ ജനസംഖ്യയുടെ ഭാഗമായത്. 1946 മുതൽ രണ്ടാമത്തെ പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. ജനസംഖ്യാ വർധന മന്ദഗതിയിൽ എത്തിയതിന് പ്രധാന കാരണം താൽക്കാലിക താമസക്കാർ (Non-permanent residents) രാജ്യത്ത് നിന്ന് വലിയ തോതിൽ പുറത്ത് പോയതാണ്. രണ്ടാം […]
താത്കാലിക വിദേശ തൊഴിലാളി പദ്ധതി പുനഃപരിശോധിക്കേണം; കാനഡയിലെ കുടിയേറ്റ സംവിധാനം പ്രതിസന്ധിയിലെന്ന് കാനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ്

ഓട്ടവ: കാനഡയിലെ കുടിയേറ്റ സംവിധാനം പ്രതിസന്ധിയിൽ എന്ന് കാനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ്. രാജ്യത്തെ താത്കാലിക വിദേശ തൊഴിലാളി പദ്ധതി പൂർണമായും പുനഃപരിശോധിക്കേണ്ട അവസ്ഥയിലെത്തിയതായും ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. ഈ പദ്ധതി അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ, കുടിയേറ്റ മന്ത്രിമാർക്ക് ചേംബർ കത്ത് അയച്ചത്. യുവാക്കളുടെ തൊഴിലില്ലായ്മയും താൽക്കാലിക വിദേശ തൊഴിലാളികളും തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ ഫ്യൂച്ചർ ഓഫ് വർക്ക് വിഭാഗത്തിൻ്റെ സീനിയർ ഡയറക്ടർ ആയ ഡയാന പാൽമെറിൻ-വെലാസ്കോ […]
കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി: ആർബിസി ജീവനക്കാരൻ അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ചോർത്തിയ കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡ (RBC) ജീവനക്കാരൻ അറസ്റ്റിൽ. 23 വയസ്സുള്ള ഇബ്രാഹിം അൽ-ഹക്കിം ആണ് അറസ്റ്റിലായത്. ജൂലൈയിൽ പിടിയിലായ ഇയാൾക്കെതിരെ 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കമ്പ്യൂട്ടർ ദുരുപയോഗം, വ്യക്തിവിവര മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ, ഇയാൾ അനധികൃതമായി വിവരങ്ങൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അതേസമയം, ഇൻ്റഗ്രേറ്റഡ് നാഷണൽ […]
വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ: മാർക്ക് കാർണി ബ്രിട്ടനിലേക്ക്

വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ബ്രിട്ടൻ സന്ദർശിക്കും. സെപ്റ്റംബർ 25 മുതൽ 28 വരെയാണ് കാർണിയുടെ ലണ്ടൻ സന്ദർശനം. വ്യാപാര ബന്ധങ്ങളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഐസ്‌ലൻഡ്, ഓസ്‌ട്രേലിയ, സ്പെയിൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ എന്നിവരുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ബിസിനസ് പ്രമുഖരുമായും നിക്ഷേപകരുമായും അദ്ദേഹം സംവദിക്കും. യുഎസ് താരിഫിനെതിരെ കാനഡയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, പ്രത്യേകിച്ച് […]
ഒട്ടകപ്പക്ഷികൾക്ക് താൽക്കാലിക രക്ഷ: കൂട്ടക്കൊല ചെയ്യാനുള്ള നടപടിക്ക് സ്റ്റേ

ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷി ഫാമിലെ 400 പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള CFIA നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേസിൽ അപ്പീൽ നൽകാൻ ഫാം ഉടമകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ. പക്ഷികളെ കൊന്നൊടുക്കാൻ ദിവസങ്ങളായി ഫാമിൽ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA). അഭിഭാഷകൻ ഉമർ ഷെയ്ഖ് മുഖേന സമർപ്പിച്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം, അപ്പീൽ ഹർജി തള്ളുന്നത് വരെയോ അല്ലെങ്കിൽ അപ്പീൽ അനുവദിക്കുന്ന പക്ഷം കേസിൽ […]
‘പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’: ഉറപ്പിച്ച് നെതന്യാഹു

പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചില നേതാക്കൾ പലസ്തീൻ ഭീകരതക്ക് കീഴടങ്ങുന്നത് ഇസ്രയേലിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രം അംഗീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നവര്‍ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു.
ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 50 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. വ്യോമാക്രമണത്തിൽ 50 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റി സെന്ററിലേക്കു മുന്നേറുന്ന ഇസ്രയേൽ കരസേനയെ പിന്തുണച്ച് ശക്തമായ വ്യോമാക്രമണവും ഉണ്ടായി. നുസറേത്തിൽ മാത്രം കൊല്ലപ്പെട്ടത് 13 പേരാണെന്നാണ് വിവരം. നഗരം വിടണമെന്ന ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഒട്ടേറെപ്പേർ ഗാസ സിറ്റിയിൽ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
ഗാസയിലേക്ക് പുറപ്പെട്ട കപ്പൽവ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം

ഇസ്രയേൽ ഉപരോധം മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ യൂറോപ്പിൽനിന്ന് പുറപ്പെട്ട കപ്പൽവ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം. അൻപതിലധികം കപ്പലുകളുള്ള ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ എന്ന സംഘത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി പലസ്തീൻ അനുകൂല പ്രവർത്തകർ ആരോപിച്ചു. ആക്രമണത്തിൽ മൂന്ന് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്നും യാത്രയിൽ പങ്കെടുത്ത ഫ്രാനെക് സ്റ്റെർസെവ്സ്കി എക്സിൽ കുറിച്ചു. ഭക്ഷണവും മരുന്നും വെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായം മാത്രമാണ് തങ്ങൾ കൊണ്ടുപോകുന്നതെന്നും ആയുധങ്ങളില്ലെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. ഈ മാസം ആദ്യം […]
ചൈനയുമായി വ്യാപാര ബന്ധം: ജാഗ്രത വേണമെന്ന് എൻഡിപി എംപി

ചൈനയുമായി വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ കാനഡ ജാഗ്രത പാലിക്കണമെന്ന് എൻഡിപി എംപി ജെന്നി ക്വാൻ. കാനഡയുടെ പരമാധികാരവും ജനാധിപത്യവും സംരക്ഷിച്ച് മാത്രമേ മുന്നോട്ട് പോകാവൂ എന്നും അവർ പറഞ്ഞു. ചൈനയുടെ വിദേശ ഇടപെടലുകൾക്ക് ഇരയായ ഒരാളാണ് ജെന്നി ക്വാൻ. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ ഇടപെടൽ നടത്തിയത് ചൈനയാണെന്ന് ഫെഡറൽ സർക്കർ നടത്തിയ പൊതു അന്വേഷണം കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി യുഎന്നിൽ വെച്ച് ചൈനീസ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ “സഹകരണപരമായിരുന്ന” എന്ന് […]