newsroom@amcainnews.com

ഡ്രോണുകൾ, കവചിത വാഹനങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ… രണ്ട് ബില്യൺ ഡോളറിൻ്റെ സൈനിക സഹായം യുക്രൈനിലേക്ക് അയച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: രണ്ട് ബില്യൺ ഡോളറിൻ്റെ സൈനിക സഹായം യുക്രൈനിലേക്ക് അയച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി. പാക്കേജിൻ്റെ ഭാഗമായി ഡ്രോണുകൾ, കവചിത വാഹനങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ അയച്ചിട്ടുണ്ടെന്നും കാർണി പറഞ്ഞു. ജൂണിൽ ആൽബെർട്ടയിൽ നടന്ന ജി 7 ഉച്ചകോടിയിലാണ് കാർണി ആദ്യമായി ഫണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ഉക്രെയ്‌നിൻ്റെ ദേശീയ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കീവിലേക്കുള്ള ഒരു അപ്രതീക്ഷിത സന്ദർശന വേളയിൽ ആ പണം എവിടെ ചെലവഴിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഉക്രെയ്‌ന് ആവശ്യമായ സാധനങ്ങൾ വേഗത്തിൽ വാങ്ങുന്നതിനായി 835 […]

മകൻ്റെ മരണത്തെ തുടർന്ന് സർക്കാരിൻ്റെ ആശുപത്രി നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട് ഒൻ്റോരിയോയിലെ ദമ്പതികൾ

ഒൻ്റോരിയോ: സർക്കാരിൻ്റെ നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട് ഒൻ്റോരിയോയിലെ ദമ്പതികൾ. ഇവരുടെ കൗമാരക്കാരനായ മകൻ ചികിത്സയ്ക്കായി എമർജൻസി ഹോസ്പിറ്റലിൽ 8 മണിക്കൂർ നേരത്തേ കാത്തിരിപ്പിന് ശേഷം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ നിന്നുള്ള ജിജെയും ഹേസൽ വാൻ ഡെർ വെർക്കനും ഒരു നിയമ പരിഷ്കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി എട്ട് മണിക്കൂറോളമാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്. തുടർന്ന് മകൻ മരണപ്പെടുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ “ഫിൻലേസ് ലോ” […]

മാനിറ്റോബയിൽ വാഹനാപകടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

മാനിറ്റോബ: കഴിഞ്ഞ വർഷം മാനിറ്റോബയിൽ വാഹനാപകടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. ഓഗസ്റ്റ് 21ന് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 വയസ്സുള്ള നവ്ജീത് സിംഗിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 നവംബർ 15ന് മാനിറ്റോബയിലെ ആൾട്ടോണയ്ക്ക് സമീപം നവ്ജീത് സിംഗ് ഓടിച്ച സെമി-ട്രെയിലർ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന 35 വയസ്സുള്ള യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. സാരമായി പരുക്കേറ്റ ഇവരുടെ എട്ട് വയസ്സുള്ള മകൾ ആശുപത്രിയിൽ വെച്ചും […]

ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം, വാടക തട്ടിപ്പ്, തൊഴിൽ തട്ടിപ്പുകൾ… വാൻകുവറിൽ തട്ടിപ്പുകാർ വിലസുന്നു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി പോലീസ്

വാൻകുവർ: നിരവധി തട്ടിപ്പുകൾ ഇന്ന് സമൂഹത്തിലുണ്ട്. പുതിയ തട്ടിപ്പുകളുമായി തട്ടിപ്പുകാരെത്തുന്നുണ്ട്. തട്ടിപ്പിൽനിന്നു രക്ഷ നേടുക എന്നത് ഏറ്റവും പ്രധാനമാണെന്ന് വാൻകുവർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അവരുടെ ഫ്രോഡ് പ്രിവൻഷൻ പേജിൽ പറയുന്നു. തട്ടിപ്പിനെതിരെ ജാഗ്രതയും അവബോധവും നിലനിർത്തുക എന്നതാണ് പൊതുജനങ്ങൾക്കാവശ്യമായ ഏറ്റവും നല്ല പ്രതിരോധമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. മെട്രോ വാൻകുവറിൽ സാധരണയായി ശ്രദ്ധിക്കേണ്ട തട്ടിപ്പുകളെക്കുറിച്ചും അവ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും പോലീസ്, പേജിൽ വിശദീകരിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടംബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പ് വാൻകുവറിൽ സാധാരണമാണ്. സാമ്പത്തിക […]

ഗ്യാസ് ലാഭിക്കാൻ അമിതവേഗതയിൽ വാഹനമോടിച്ചു; ഒകനാഗനിൽ എഡ്മന്റൺ സ്വദേശി പിടിയിൽ .

ഒകനാഗൻ: ഗ്യാസ് ലാഭിക്കാൻ അമിതവേഗം വാഹനമോടിച്ച എഡ്മന്റൺ സ്വദേശി ഒകനാഗനിൽ അറസ്റ്റിലായി. ഓഗസ്റ്റ് 16നാണ് സംഭവം. ഹൈവേ 97 സിയിലെ 100 കിലോമീറ്റർ മേഖലയിലൂടെ മണിക്കൂറിൽ 136 കിലോമീറ്റർ വേഗതയിൽ മിനി വാൻ ഓടിച്ച 36കാരനാണ് പിടിയിലായതെന്ന് ബീസി ഹൈവേ പട്രോൾ അറിയിച്ചു. അമിതവേഗതയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തിയപ്പോൾ ഗ്യാസ് തീരാറായെന്നും അതിനാൽ അവശേഷിക്കുന്ന ഗ്യാസ് ലാഭിക്കാനായി അമിതവേഗതയിൽ വാഹനമോടിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. എട്ട് സീറ്റുകളുള്ള മിനിവാനിൽ ഒമ്പത് പേരുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ […]

വീണ്ടും ചൂട്: ആല്‍ബര്‍ട്ടയിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആല്‍ബര്‍ട്ടയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍വയണ്‍മെന്റ് കാനഡ. വരും ദിവസങ്ങളില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 29-33 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ ഏജന്‍സി പറയുന്നു. പ്രവിശ്യയുടെ മധ്യ, വടക്കന്‍ പ്രദേശങ്ങളില്‍ ഇതിനകം തന്നെ ഉയര്‍ന്ന താപനില അനുഭവപ്പെടുന്നുണ്ട്. അതേസമയം കാല്‍ഗറി ഉള്‍പ്പെടെയുള്ള തെക്കന്‍ ആല്‍ബര്‍ട്ടയില്‍ തിങ്കളാഴ്ച മുതല്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാല്‍ഗറിയില്‍ ഞായറാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും,തിങ്കളാഴ്ച 25 ഡിഗ്രി സെല്‍ഷ്യസും,ചൊവ്വാഴ്ച താപനില 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് […]

വന്‍കൂവര്‍ സ്‌കൈട്രെയിന്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി

നഗരത്തിലെ സ്‌കൈട്രെയിന്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൈട്രെയിന്‍ സ്റ്റേഷന്‍ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഫോണ്‍ കോള്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. നിരവധി ട്രാന്‍സിറ്റ് പൊലീസ് എക്‌സ്‌പ്ലോസീവ്‌സ് ഡിറ്റക്ഷന്‍ ഡോഗ് ടീമുകള്‍ നിലവില്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. സ്റ്റേഷന്‍ വീണ്ടും തുറന്നതായി വന്‍കൂവര്‍ ട്രാന്‍സിറ്റ് പൊലീസ് അറിയിച്ചു. അന്വേഷണംആരംഭിച്ചു.

ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്ങും വെടിവെപ്പും : 63 മരണം

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു. ജബാലിയ പട്ടണത്തിലും രാത്രി മുഴുവനും ബോംബിങ് തുടര്‍ന്നു. ഈ മേഖലകള്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറായില്ല. അതേസമയം, […]

ലണ്ടനില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിന് തീവച്ചു; 5 പേര്‍ക്ക് പൊള്ളലേറ്റു

ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിന് തീയിട്ട സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ അരോമ റെസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റേയാള്‍ക്ക് 54 വയസ്സുമാണ് പ്രായം. റെസ്റ്റോറന്റിലേക്ക് രണ്ട് പേര്‍ കയറിവന്ന് തറയില്‍ ദ്രാവകം ഒഴിച്ച് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തീപിടിത്തം ഉണ്ടായ ഉടന്‍ റെസ്റ്റോറന്റിനകത്തുണ്ടായിരുന്ന ഒമ്പത് പേര്‍ രക്ഷപ്പെട്ടിരുന്നു. […]

ഏറ്റവും നല്ല കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി

ഏറ്റവും മികച്ച കരാറില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാര്‍ വ്യക്തമാക്കി. റഷ്യന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ‘ടാസി’ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യന്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ വാങ്ങുന്ന […]