newsroom@amcainnews.com

ലണ്ടനില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിന് തീവച്ചു; 5 പേര്‍ക്ക് പൊള്ളലേറ്റു

ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിന് തീയിട്ട സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ അരോമ റെസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റേയാള്‍ക്ക് 54 വയസ്സുമാണ് പ്രായം. റെസ്റ്റോറന്റിലേക്ക് രണ്ട് പേര്‍ കയറിവന്ന് തറയില്‍ ദ്രാവകം ഒഴിച്ച് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

തീപിടിത്തം ഉണ്ടായ ഉടന്‍ റെസ്റ്റോറന്റിനകത്തുണ്ടായിരുന്ന ഒമ്പത് പേര്‍ രക്ഷപ്പെട്ടിരുന്നു. താഴത്തെ നില പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റെസ്റ്റോറന്റില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അന്വേഷണത്തില്‍ സഹായിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

You might also like
Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

A passenger died after falling from the "Goliath" roller coaster traveling at a speed of 112 kilometers per hour

മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ‘ഗോളിയാത്ത്’ റോളർ കോസ്റ്ററിൽ നിന്ന് വീണ് യാത്രികൻ മരണപ്പെട്ടു

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Top Picks for You
Top Picks for You