newsroom@amcainnews.com

ഏറ്റവും നല്ല കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി

ഏറ്റവും മികച്ച കരാറില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാര്‍ വ്യക്തമാക്കി. റഷ്യന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ‘ടാസി’ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യന്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിക്കെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശനത്തിന് പിന്നാലെയാണ് വിനയ് കുമാറിന്റെ പ്രതികരണം.

‘വ്യാപാരം നടക്കുന്നത് വാണിജ്യ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും മികച്ച കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും. അതിനാല്‍ നിലവിലെ സ്ഥിതി തുടരും. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം, ആഗോള എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ രാജ്യത്തിന് സഹായകരമായിട്ടുണ്ട്’ – വിനയ്കുമാര്‍പറഞ്ഞു.

You might also like

എയർബാഗ് തകരാർ: ട്രക്കുകൾ തിരിച്ചുവിളിച്ച് ജനറൽ മോട്ടോഴ്‌സ്

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You