newsroom@amcainnews.com

മകൻ്റെ മരണത്തെ തുടർന്ന് സർക്കാരിൻ്റെ ആശുപത്രി നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട് ഒൻ്റോരിയോയിലെ ദമ്പതികൾ

ഒൻ്റോരിയോ: സർക്കാരിൻ്റെ നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട് ഒൻ്റോരിയോയിലെ ദമ്പതികൾ. ഇവരുടെ കൗമാരക്കാരനായ മകൻ ചികിത്സയ്ക്കായി എമർജൻസി ഹോസ്പിറ്റലിൽ 8 മണിക്കൂർ നേരത്തേ കാത്തിരിപ്പിന് ശേഷം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ നിന്നുള്ള ജിജെയും ഹേസൽ വാൻ ഡെർ വെർക്കനും ഒരു നിയമ പരിഷ്കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കഴിഞ്ഞ വർഷമായിരുന്നു സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി എട്ട് മണിക്കൂറോളമാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്. തുടർന്ന് മകൻ മരണപ്പെടുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ “ഫിൻലേസ് ലോ” എന്ന പേരിൽ ഒരു പുതിയ നിയമം പാസാക്കണമെന്നാണ് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്ക് അധികനേരം കാത്തിരിക്കേണ്ടി വരില്ലെന്നും ആശുപത്രികളിൽ അവരെ സുരക്ഷിതമായി പരിചരിക്കാൻ ആവശ്യമായ ജീവനക്കാർ ഉണ്ടെന്നും ഉറപ്പാക്കുന്നതുമാണ് ഈ നിയമം.

പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മകൻ ഫിൻലെ മരിച്ചതിനുശേഷമാണ് കുടുംബം നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മകന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് മൗനം പാലിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ലെന്ന് ജിജെ പറഞ്ഞു. നീണ്ട കാത്തിരിപ്പ് സമയം സ്വാഭാവികമെന്ന് കരുതി ആരും ഇതിനെതിരെ പോരാടുന്നതായി തോന്നുന്നില്ലന്നും കുടുംബം പറഞ്ഞു.

You might also like
Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Change in protest venues in Delhi: Three new locations instead of Jantar Mantar

ഡൽഹിയിലെ സമരവേദികളിൽ മാറ്റം: ജന്തർ മന്ദിറിന് പകരം മൂന്ന് പുതിയ സ്ഥലങ്ങൾ

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Top Picks for You
Top Picks for You