‘ജനാധിപത്യത്തിനെതിരായ ആക്രമണം’: ട്രംപിനെതിരെ മറുപടിയുമായി മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി രംഗത്ത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) റെയ്ഡുകള്‍ തടയുമെന്ന നിലപാട് കാരണം തന്നെ അറസ്റ്റ് ചെയ്യുമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് ”ഈ ഭീഷണി അംഗീകരിക്കില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ നാടുകടത്താന്‍ ശ്രമിക്കുന്ന ഐസിഇ ഏജന്റുമാരെ മംദാനി തടഞ്ഞാല്‍, ”നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും” എന്നാണ് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ”അലിഗേറ്റര്‍ അല്‍കാട്രാസ്” എന്ന തടങ്കല്‍ കേന്ദ്രത്തില്‍ ജൂണ്‍ […]
ജലവിതരണത്തില്‍ വീണ്ടും ഫ്‌ലൂറൈഡ് ചേര്‍ത്ത് കാല്‍ഗറി

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജലവിതരണത്തില്‍ വീണ്ടും ഫ്‌ലൂറൈഡ് ചേര്‍ത്ത് കാല്‍ഗറി സിറ്റി. ജനഹിത പരിശോധനയ്ക്കും, സിറ്റി കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്കും ശേഷമാണ് തിങ്കളാഴ്ച ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ത്ത് തുടങ്ങിയത്. 2021-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനിടെ നടന്നൊരു ജനഹിത പരിശോധനയെത്തുടര്‍ന്ന് ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു. കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ക്കുന്നതിനെ 62 ശതമാനം പേര്‍ അനുകൂലിച്ചിരുന്നു.കാല്‍ഗറിയിലെ 65% കുട്ടികള്‍ക്കും പല്ലിന് ക്ഷയം ഉണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം ഫ്‌ലൂറൈഡേഷന്‍ നിലനില്‍ക്കുന്ന എഡ്മിന്റനില്‍ 55% […]
ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

ഗാസയില്‍ ആയിരക്കണക്കിന് നവജാതശിശുക്കളും കുഞ്ഞുങ്ങളും പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ നിശബ്ദ കൂട്ടക്കൊലയാണ് നടക്കുന്നതെന്ന് ഗാസയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇസ്രയേലിന്റെ ഉപരോധം മൂലമുണ്ടായ ബേബി ഫോര്‍മുലയുടെ കടുത്ത ക്ഷാമം കാരണം ഗാസയില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. അമ്മമാരും പട്ടിണിയിലായതിനാല്‍ കുഞ്ഞുങ്ങളെ മുലയൂട്ടാനും സാധിക്കാത്ത സാഹചര്യമാണ് ഗാസയിലുള്ളത്. ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ കുറഞ്ഞത് 66 കുഞ്ഞുങ്ങളെങ്കിലും പട്ടിണി മൂലം മാത്രം മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ കണക്ക് […]
കനേഡിയന്‍ ടൂറിസ്റ്റ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ബീച്ചില്‍ മരിച്ച നിലയില്‍

കനേഡിയന്‍ വിനോദസഞ്ചാരിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോവസ്‌കോഷ സ്വദേശി 38 വയസ്സുള്ള ഡോറിയന്‍ ക്രിസ്റ്റ്യന്‍ മക്‌ഡോണള്‍ഡാണ് മരിച്ചത്. ജൂണ്‍ 20-ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബീച്ചില്‍ നടക്കാന്‍ പോയതിന് പിന്നാലെ ഡോറിയന്‍ ക്രിസ്റ്റ്യനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കടല്‍ത്തീരത്ത് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഗ്ലോബല്‍ അഫയേഴ്സ് കാനഡ വക്താവ് ഡോറിയന്‍ ക്രിസ്റ്റ്യന്‍ മക്‌ഡോണള്‍ഡിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള പ്യൂര്‍ട്ടോ പ്ലാറ്റയിലെ ഹോട്ടലില്‍ മക്‌ഡോണള്‍ഡ് ഒറ്റയ്ക്ക് അവധിക്കാലം […]
മലയാളി വേരുകളുള്ള അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്;

ചരിത്രത്തിലാദ്യമായി മലയാളി വേരുകളുള്ള ഒരു ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നു. നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോന്‍ 2026 ജൂണില്‍ എക്സ്പെഡിഷന്‍ 75 എന്ന ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കപുറപ്പെടും. കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലായിരിക്കും അനില്‍ മേനോന്റെ ഈ ചരിത്രപരമായ യാത്ര. അമേരിക്കന്‍ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമാണ് ഡോ. അനില്‍ മേനോന്‍. 2021ലാണ് അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. […]
ആറ് വയസുകാരനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 22-ന് ടെക്സസില്‍വെച്ചാണ് […]
സിബിൽ റിപ്പോർട്ടിൽ സാമ്പത്തിക അച്ചടക്കമില്ല! അനുജനെ സഹായിച്ച ചേട്ടന് എസ്ബിഐയിൽ ലഭിച്ച ജോലി നഷ്ടമായി; ബാങ്ക് നിലപാട് ശരിവച്ച് കോടതിയും

പുതിയ ബിസിനസ് തുടങ്ങുമ്പോൾ കൂട്ടുകാരോടും കുടുംബത്തോടും സഹായം ചോദിക്കുന്നത് സാധാരണമാണ്. ഇതുപോലെ, ഒരു അനുജൻ തന്റെ ബിസിനസ് തുടങ്ങാനായി ചേട്ടനോട് പണം ചോദിക്കുകയും അന്ന് ഐസിഐസിഐ ബാങ്കിൽ ജോലി ചെയ്തിരുന്ന ചേട്ടൻ, അനുജനെ സഹായിക്കാൻ പല വ്യക്തിഗത വായ്പകളും എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ തിരിച്ചടവ് മുടങ്ങുകയും അത് വഴി സിബിൽ സ്‌കോർ കുറയുകയും ചെയ്തതോടെ കിട്ടിയ ജോലി പോലും നഷ്ടമാകുന്ന സാഹചര്യം ആലോചിക്കാൻ സാധിക്കുമോ? എന്നാൽ ഇത്തരമൊരു ദുവസ്ഥയിലൂടെ കടന്നുപോകുകയാണ് തമിഴ്‌നാട് സ്വദേശിയായ പി. കാർത്തികേയൻ […]
ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ: 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല. ”60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം […]
കാട്ടുതീ ഭീതിയിൽ കാനഡ

കാനഡയിലെ നിരവധി പ്രവിശ്യകളിൽ കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ ലിറ്റണിൽ അനിയന്ത്രിതമായി കാട്ടുതീ പടരുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച രാത്രി വൈകി കണ്ടെത്തിയ കാട്ടുതീ അഞ്ച് ഹെക്ടറിലേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു. ആൽബർട്ടയിൽ 67-ലധികം കാട്ടുതീകൾ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ 18 എണ്ണം നിയന്ത്രണാതീതമാണ്. കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം നിലവിൽ ഏകദേശം 465 കാട്ടുതീകൾ സജീവമാണ്.
ചെക്ക് വാഹന ബ്രാൻഡായ സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

ഇന്ത്യയിൽ വൻ വിൽപ്പനയുമായി ചെക്ക് വാഹന ബ്രാൻഡായ സ്കോഡ. കൈലാഖ് സബ്കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയതിനുശേഷം ചെക്ക് വാഹന നിർമ്മാതാക്കൾ മികച്ച വിൽപ്പനയാണ് നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളിൽ ഏഴാം സ്ഥാനം നേടാൻ ഈ മോഡൽ കമ്പനിയെ സഹായിച്ചു . ടയർ I, ടയർ II വിപണികളിൽ ഒന്നാം സ്ഥാനം നേടി. 2025 ന്റെ ആദ്യ പകുതിയിൽ 36,194 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ 25 വർഷത്തെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർദ്ധ […]