newsroom@amcainnews.com

വിദേശ സിനിമകൾക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: അമേരിക്കയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന വിദേശ സിനിമകൾക്കെല്ലാം 100 ശതമാനം നികുതി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.
നികുതി പരിഷ്‌കരണത്തിന് വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിനും അനുമതി നൽകിയതായി ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ട്രംപ് ആരോപിച്ചു.

“അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണ്. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുകയാണ്. ഹോളിവുഡും യുഎസ്എയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്. അതുകൊണ്ട് ഒരു ദേശീയ സുരക്ഷാ ഭീഷണിയായാണ് ഇതിനെ കാണുന്നത്. വളരെ കൃത്യമായ പ്രൊപ്പ​ഗാണ്ടയാണ് നടക്കുന്നത്- ട്രംപ് പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചെന്നു പറഞ്ഞ ട്രംപ് സിനിമകൾ അമേരിക്കയിൽ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയിൽ നിർമിച്ച സിനിമകളാണ് നമുക്ക് ആവശ്യമെന്നും ട്രംപ് പറഞ്ഞു.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You