newsroom@amcainnews.com

സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാനുള്ള നടപടിക്ക് സാധ്യത വളരെ കുറവെന്ന് ഡോണൾഡ് ട്രംപ്

ഒട്ടാവ: സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാനുള്ള നടപടിക്ക് സാധ്യത വളരെ കുറവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാനഡയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആ സാധ്യത തള്ളിക്കളയുന്നില്ല. എൻ‌ബി‌സിയുടെ മീറ്റ് ദി പ്രസ് വിത്ത് ക്രിസ്റ്റൻ വെൽക്കറിന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും നിലവിലുള്ള വ്യാപാര തർക്കങ്ങളും മുതൽ അമേരിക്കയുടെ ഭൂവിസ്തൃതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. കാനഡയെ “51-ാമത്തെ സംസ്ഥാനം” ആക്കുക എന്ന ആശയം ട്രംപ് നേരത്തേ തന്നെ പലതവണ മുന്നോട്ടുവച്ചിട്ടുണ്ട്. എതിർപ്പുകൾക്കിടയിലും, ട്രംപ് ആ ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല. പക്ഷെ സൈനിക നടപടിയിലൂടെ കാനഡ പിടിച്ചെടുക്കുന്ന ഒരു സാഹചര്യം ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നു. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ച ഏതാനും ദിവസങ്ങൾക്കകം നടക്കാതിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. കാർണിയുമായി സൗഹൃദപരമായി സംസാരിച്ചതായും കാർണി വളരെ നല്ല മനുഷ്യനാണ് എന്നും ട്രംപ് പറഞ്ഞു.

You might also like
Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Top Picks for You
Top Picks for You