newsroom@amcainnews.com

കാനഡയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി വർദ്ധിക്കുന്നു

ഓട്ടവ: കാനഡയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോൾ, 50 വയസ്സിന് മുകളിലുള്ളവരുടെ വിവാഹമോചന നിരക്ക് കൂടുകയാണ്. ജി 7 രാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിവാഹമോചന നിരക്ക്. എന്നാൽ 50 വയസ്സിനു മുകളിലുള്ള ദമ്പതികൾ വേർപിരിയുന്ന ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

കാനഡയിലെ പ്രായം കുറഞ്ഞവർ വിവാഹത്തിന് പകരം കോമൺ ലോ യൂണിയൻ, അഥവാ ലിവിങ് ടുഗെദർ പോലുള്ള ബന്ധങ്ങളാണ് തെരഞ്ഞെടുക്കുന്നത്. മാത്രമല്ല വിവാഹിതരുടെ ശരാശരി പ്രായവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1986-ൽ, ശരാശരി വിവാഹ പ്രായം 25 വയസ്സായിരുന്നു, വിവാഹങ്ങൾ ശരാശരി 13 വർഷം നീണ്ടുനിന്നു. 2020 ആയപ്പോഴേക്കും ശരാശരി വിവാഹപ്രായം 31 വയസ്സായി ഉയർന്നു. ഏകദേശം 15 വർഷം ഇവർ ഒരുമിച്ച് താമസിച്ചു.

പ്രായമാകുന്തോറും ആളുകൾക്ക് സ്വയം ആത്മവിശ്വാസം കുറയുന്നതായി തോന്നുന്നുവെന്ന് കനേഡിയൻ അസോസിയേഷൻ ഫോർ കപ്പിൾ ആൻഡ് ഫാമിലി തെറാപ്പിയുടെ പ്രസിഡൻ്റ് ആൻഡ്രൂ സോഫിൻ പറയുന്നു. പ്രിയപ്പെട്ട ഒരാളുടെ മരണശേഷം ചില പ്രായമായവർ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത് അവരുടെ മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നതിനാലാണ് എന്ന് സോഫിൻ പറയുന്നു. ചില ദമ്പതികൾക്ക് വളരെ സന്തോഷകരമായ ദാമ്പത്യവും കുടുംബങ്ങളും ഉണ്ടായിരുന്നു, എന്നാൽ കുട്ടികൾ വീട് വിട്ട് പോകുകയും കരിയർ അവസാനിക്കുകയും ചെയ്യുമ്പോൾ അവർ സ്വയം തങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതായി അദ്ദേഹം പറയുന്നു.

വിഷാദം അല്ലെങ്കിൽ മദ്യപാനം പോലുള്ള പ്രശ്നങ്ങൾ ആളുകളുടെ ജീവിതത്തിലേക്ക് കടന്നുവരികയും ദമ്പതികളെ പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സോഫിൻ കൂട്ടിച്ചേർക്കുന്നു. ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്. 2020 ൽ വിവാഹമോചന നിരക്ക് 1,000 വിവാഹിതർക്ക് 5.6 ആയി കുറഞ്ഞു. ഇത് 1973 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പറയുന്നു. 1991 ൽ, വിവാഹിതരായ 1,000 പേർക്ക് 12.7 ആയിരുന്നു നിരക്ക്.

You might also like

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You