കാനഡ പോസ്റ്റ്- യൂണിയൻ ചർച്ച: വരാനിരിക്കുന്നത് സമരമോ?

ടൊറൻ്റോ : കാനഡ പോസ്റ്റും തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള ചർച്ച കരാർ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ച പുനരാരംഭിച്ചു. മെയ് 22-നാണ് നിലവിലെ തൊഴിൽ കരാർ അവസാനിക്കുന്നത്. ആ തീയതിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ, പതിനായിരക്കണക്കിന് പോസ്റ്റൽ ജീവനക്കാർ വീണ്ടും സമരത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 2024 നവംബറിലാണ് ഇതിനുമുൻപ് കാനഡ പോസ്റ്റിൽ സമരം നടന്നത്. ഇരു വിഭാഗവും ധാരണയിലെത്താത്തതിനെ തുടർന്ന് ഒരു മാസത്തോളം സമരം നീണ്ടുനിന്നു. പിന്നീട് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് ഇടപെട്ടാണ് ജീവനക്കാരെ തിരികെ ജോലിയിൽ […]
ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ കാട്ടുതീ; നാല് വീടുകള്‍ കത്തിനശിച്ചു

ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ അതിവേഗം പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നാല് വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. അനിയന്ത്രിതമായ കാട്ടുതീയെ തുടര്‍ന്ന് നിരവധി പേരെ ഒഴിപ്പിച്ചതായും സസ്‌കാച്വാന്‍ പബ്ലിക് സേഫ്റ്റി ഏജന്‍സി (SPSA) അറിയിച്ചു. തീ ഏകദേശം 100 ഹെക്ടര്‍ വിസ്തൃതിയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ദുരിതബാധിതരായ താമസക്കാരെ ബെനാര്‍ഡ് കോണ്‍സ്റ്റന്റ് കമ്മ്യൂണിറ്റി സ്‌കൂളിലേക്ക് (BCCS) മാറ്റി. SPSA-യുടെ വാട്ടര്‍ ബോംബറുകള്‍ക്ക് പുറമേ, മെല്‍ഫോര്‍ട്ട്, കിനിസ്റ്റിനോ, ഗാര്‍ഡന്‍ റിവര്‍, മസ്‌കോഡേ ഫസ്റ്റ് നേഷന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം അഗ്‌നിശമന വകുപ്പുകളില്‍ നിന്നുള്ള […]
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് ആശുപത്രിയിലെത്തി. ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയാണ് ആറാം നിലയിൽ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനം നാളെ പുനഃരാരംഭിക്കാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ […]
ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായി; സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു, ദൃശ്യങ്ങൾ പുറത്തു

ന്യൂഡൽഹി: സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു […]
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്; ബുധനാഴ്ച വരെ തുടരുമെന്ന് സൂചന

കറാച്ചി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തി. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ ബുധനാഴ്ച വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം. അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് ദിവസങ്ങൾക്കുള്ളിലാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്. പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി–130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും തുർക്കി അധികൃതർ പറഞ്ഞു. തുർക്കി അംബാസഡർ […]
സമാധാനസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം

വത്തിക്കാൻ സിറ്റി: സമാധാനസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം. താൻ സഞ്ചരിച്ചിരുന്ന വാഹനം യുദ്ധത്തിൽ തകർന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യരക്ഷാ സൗകര്യം നൽകുന്ന കേന്ദ്രമാക്കി മാറ്റണമെന്നായിരുന്ന പാപ്പയുടെ അവസാന ആഗ്രഹം. ജറുസലമിലെ കാരിത്താസിനു കൈമാറിയ പോപ്മൊബീൽ ഹെൽത്ത് ക്ലിനിക്കായി മാറ്റുന്ന ജോലികൾ ആരംഭിച്ചു. രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ അത്യാവശ്യ സംവിധാനവും ഇതിലുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോലും സഹായമെത്തിക്കാൻ ഇതുപകരിക്കു. ‘കുഞ്ഞുങ്ങൾ വെറും അക്കങ്ങളല്ല. അവർ മുഖങ്ങളാണ്. പേരുകളാണ്. ഓരോരുത്തരും പാവനമാണ്’ […]
വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്; വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കും

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്നു രാത്രി 7.30നു വേടൻ പാടുന്നത്. പരമാവധി 8000 പേർക്കു മാത്രമാണ് സംഗീതനിശയിലേക്കു പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് […]
ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ; ഇന്ത്യൻ ഉൽപന്നങ്ങൾ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവ്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ. പാക്ക് വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യൻ ഉൽപന്നങ്ങൾ സമുദ്ര, കര, വ്യോമ മാർഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു. മറ്റേതെങ്കിലും രാജ്യത്തിൽനിന്നുള്ള ഉൽപന്നങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ മറ്റേതെങ്കിലും രാജ്യത്തേക്ക് പാക്കിസ്ഥാൻ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാൽപര്യവും അനുസരിച്ചാണ് നീക്കമെന്നും ഉത്തരവിലുണ്ട്. പാക്കിസ്ഥാനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.