newsroom@amcainnews.com

ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിച്ച് ചൈന

ബെയ്ജിങ്: 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഷിയോങ് ജില്ലയില്‍ ചൈന 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിക്കാന്‍ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ […]

ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടമായി

ഫ്രാന്‍സിലെ ബ്ലൂമെനില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തം. 13 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ മറ്റ് രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ കത്തി നശിച്ചു. വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട്ടില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായെന്ന് മനസിലാക്കിയ ഉടന്‍ തന്നെ എല്ലാവരും വീടിന് പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. വീട് പൂര്‍ണമായും കത്തി നശിച്ചു. ഫ്രാന്‍സില്‍ താമസിക്കാനുള്ള രേഖകളുംകത്തിനശിച്ചു.

ലൈംഗികാതിക്രമക്കേസില്‍ ജൂനിയര്‍ ഹോക്കി താരങ്ങളുടെ വിചാരണ ഇന്ന് മുതല്‍

ലൈംഗികാതിക്രമക്കേസിലെ കുറ്റാരോപിതരായ ലോക ജൂനിയര്‍ ഹോക്കി ടീമിലെ അഞ്ച് മുന്‍ അംഗങ്ങളുടെ വിചാരണ ഇന്ന് ആരംഭിക്കും. ലണ്ടന്‍ ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് മരിയ കറോസിയയുടെ മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. ദില്ലണ്‍ ഡ്യൂബ്, കാര്‍ട്ടര്‍ ഹാര്‍ട്ട്, മൈക്കല്‍ മക്ലിയോഡ്, കാല്‍ ഫൂട്ട്, അലക്‌സ് ഫോര്‍മെന്റണ്‍ എന്നിവരാണ് വിചാരണ നേരിടുന്ന ഹോക്കി താരങ്ങള്‍.ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കഴിഞ്ഞവര്‍ഷമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളിലൊരാളായ മൈക്കല്‍ മക്ലിയോഡിനെതിരെ ലൈംഗികാതിക്രമക്കേസില്‍ കക്ഷിയായതിന്റെ അധിക കുറ്റവും ചുമത്തിയിട്ടുണ്ട്. ഹോക്കി കാനഡ […]

ഫെഡറല്‍ തിരഞ്ഞെടുപ്പിന്റെ പ്രത്യേക ബാലറ്റ് വോട്ടിങ് ഇന്ന് അവസാനിക്കും

ഏപ്രില്‍ 28-ന് നടക്കുന്ന പൊതു ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ബാലറ്റിലൂടെ വോട്ട് ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കുമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. ഏതെങ്കിലും ഇലക്ഷന്‍സ് കാനഡ ഓഫീസില്‍ പ്രത്യേക ബാലറ്റ് ഉപയോഗിച്ച് ചൊവ്വാഴ്ച വരെ മെയില്‍ വഴി വോട്ടുചെയ്യാന്‍ സാധിക്കും. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അക്യൂട്ട് കെയര്‍ സെന്ററുകളില്‍ ഞായറാഴ്ച ആരംഭിച്ച പ്രത്യേക ബാലറ്റ് വോട്ടിങ്ങും ചൊവ്വാഴ്ച വരെ തുടരും. ഫെഡറല്‍ തിരഞ്ഞെടുപ്പിലെ മുന്‍കൂര്‍ വോട്ടെടുപ്പിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയതായി ഇലക്ഷന്‍സ് കാനഡ […]

ബ്രിട്ടിഷ് കൊളംബിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം

ബ്രിട്ടിഷ് കൊളംബിയയില്‍ ഹിന്ദുക്ഷേത്രത്തിനും ഗുരുദ്വാരയ്ക്കും നേരെ ഖലിസ്ഥാന്‍ വിഘടനവാദികളുടെ ആക്രമണം. ഏപ്രില്‍ 19-ന് സറേയിലെ ശ്രീ ലക്ഷ്മി നാരായണ മന്ദിറാണ് രണ്ട് അജ്ഞാതര്‍ ആക്രമിച്ചത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും തൂണുകളിലും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പെയിന്റ് ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ആക്രമികള്‍ ക്ഷേത്രത്തിലെ സുരക്ഷ കാമറ മോഷ്ടിച്ചതായും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഇതേ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. അന്ന് ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലക്ഷ്മി നാരായണ്‍ മന്ദിര്‍ […]

ആഗോള സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറുകയാണോ? അയഞ്ഞ നിയമ സംവിധാനവും നിസ്സംഗത പുലർത്തുന്ന സർക്കാരും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് വിദഗ്ദ്ധർ

ഒന്റാരിയോ: ആഗോള സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറുകയാണോ? സമീപകാലത്തുണ്ടായിരിക്കുന്ന പല സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. സ്റ്റീഫൻ ഹാർപ്പറിൻ്റെ കൺസർവേറ്റീവ് സർക്കാരിൻ്റെ കാലത്താണ് ഈ പ്രശ്നം ആദ്യം ഉയർന്നുവന്നത്. പിന്നീട് ജസ്റ്റിൻ ട്രൂഡോയുടെ ലിബറലുകൾക്ക് കീഴിൽ അത് അതിവേഗം വർദ്ധിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാനഡയിലെ മോബ്സ്റ്റേഴ്സിൻ്റെ ഒരു പര്യായമാണ് “ഗ്ലോറിയസ്”. കടുത്ത ശിക്ഷാവിധിയുടെ അഭാവവും, കാര്യക്ഷമതയില്ലാത്ത സർക്കാർ നടപടികളുമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ ആക്കം കൂട്ടിയത്. സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കാനഡ മാറിയിരിക്കുന്നു എന്ന് ക്യൂൻസ് […]

ഡ്രൈവറില്ലാത്ത റോബോട്ട് ട്രക്കുകൾ കാനഡയിൽ സജീവമാകുന്നു

ഒന്റാരിയോ: കാനഡയിൽ റോബോട്ട് ട്രക്കുകൾ സജീവമാകാൻ പോകുന്നു. ഡ്രൈവറില്ലാത്ത ട്രക്കുകൾ ഇതിനോടകം കാനഡയുടെ നിരത്തുകളിൽ ഓടാൻ തുടങ്ങിക്കഴിഞ്ഞു. കാനഡയെ ഓട്ടോണമസ് ട്രക്കിങ്ങിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന നിരവധി കമ്പനികളിൽ ഒന്നാണ് ഗാറ്റിക്. ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെൽഫ് സ്റ്റിയറിംഗ് ഹോളറുകൾ ഒൻ്റാരിയോയിൽ ഇതിനോടകം തന്നെ നിരത്തിലുണ്ട്. പകൽ സമയത്ത്, ടൊറൻ്റോയ്ക്കും ഒൻ്റാരിയോയിലെ ബ്രാംപ്ടണിനും ഇടയിലാണ് ബോക്സ് ട്രക്ക് ഓടിക്കുന്നത്. രണ്ട് ഡസനിലധികം ക്യാമറകൾ, റഡാറുകൾ, ദൂരം അളക്കുന്ന ലേസർ അധിഷ്ഠിത “ലിഡാർ” എന്നിവ ഉപയോഗിച്ചാണ് ഈ വാഹനം […]

ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ

ഒൻ്റാരിയോ: ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ. വ്യാപാര യുദ്ധവും നിർണ്ണായക ധാതുസമ്പത്തും ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ കാനഡയുടെ സമ്പന്നമായ ധാതു നിക്ഷേപങ്ങളെ വീണ്ടും ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് ഫെഡറൽ, പ്രവിശ്യാ നേതാക്കൾ വാഗ്ദാനം ചെയ്തു. കാനഡയെ അമേരിക്കയോട് ചേർക്കാനുള്ള താല്പര്യം ട്രംപ് തുറന്ന് പ്രകടിപ്പിച്ചതോടെയാണ് രാജ്യത്തെ നിർണായക ധാതുക്കളിലുള്ള താൽപര്യം വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ഒൻ്റാരിയോയിലെ […]

കാനഡ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ

ഒട്ടാവ: ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ. ബാലറ്റ് പേപ്പറിൽ പെൻസിൽ മാത്രമെ ഉപയോഗിക്കാവൂ എന്ന് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ബാലറ്റിലെ കൃത്രിമം ഒഴിവാക്കുന്നതിനായി പേന ഉപയോഗിക്കണമെന്നും ചില പോസ്റ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ഇലക്ഷൻസ് കാനഡ ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയത്. പെൻസിൽ കൊണ്ട് ബാലറ്റിൽ അടയാളപ്പെടുത്തിയാൽ, അത് മങ്ങുകയോ മായ്ക്കപ്പെടുകയോ ചെയ്‌തേക്കാമെന്നും, അതിനാൽ വോട്ട് കണക്കാക്കില്ലെന്നും ഉള്ള വാദം തെറ്റാണെന്ന് ഇലക്ഷൻസ് […]

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷിതമല്ലാത്ത യാത്രാ സമയമാണെന്ന് കാല്‍ഗറി പോലീസിന്റെ മുന്നറിയിപ്പ്

ആല്‍ബെര്‍ട്ട: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷിതമല്ലാത്ത യാത്രാ സമയമാണെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്. അമിതവേഗത്തില്‍ പായുന്ന മോട്ടോര്‍സൈക്കിളുകള്‍ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഇത്തരത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരുക്കുകളേറ്റതായി പോലീസ് പറയുന്നു. റോഡിലെ ചരലും മറ്റ് അവശിഷ്ടങ്ങളും, അപരിചിതമായ വഴികളിലൂടെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രികരുടെ യാത്ര, ശൈത്യകാലത്ത് വാഹനങ്ങളിലുണ്ടാകുന്ന കേടുപാടുകള്‍, തുരുമ്പ് തുടങ്ങി വിവിധ കാരണങ്ങളാണ് ബൈക്ക് അപകടങ്ങള്‍ക്ക് […]