newsroom@amcainnews.com

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷിതമല്ലാത്ത യാത്രാ സമയമാണെന്ന് കാല്‍ഗറി പോലീസിന്റെ മുന്നറിയിപ്പ്

ആല്‍ബെര്‍ട്ട: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷിതമല്ലാത്ത യാത്രാ സമയമാണെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്. അമിതവേഗത്തില്‍ പായുന്ന മോട്ടോര്‍സൈക്കിളുകള്‍ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഇത്തരത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരുക്കുകളേറ്റതായി പോലീസ് പറയുന്നു.

റോഡിലെ ചരലും മറ്റ് അവശിഷ്ടങ്ങളും, അപരിചിതമായ വഴികളിലൂടെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രികരുടെ യാത്ര, ശൈത്യകാലത്ത് വാഹനങ്ങളിലുണ്ടാകുന്ന കേടുപാടുകള്‍, തുരുമ്പ് തുടങ്ങി വിവിധ കാരണങ്ങളാണ് ബൈക്ക് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. അപകടങ്ങളില്‍ മരണം വരെ സംഭവിക്കാറുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

2024 ല്‍ 29 ഗുരുതരമായ വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. അതില്‍ 18 എണ്ണം കാല്‍നടയാത്രക്കാരോ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരോ ഉള്‍പ്പെടുന്നു. 2013 ന് ശേഷമുള്ള ഏറ്റവും മാരകമായ കൂട്ടിയിടികളാണ് 2024 ല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

You might also like

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Top Picks for You
Top Picks for You