newsroom@amcainnews.com

കാനഡ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ

ഒട്ടാവ: ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കാനഡ. ബാലറ്റ് പേപ്പറിൽ പെൻസിൽ മാത്രമെ ഉപയോഗിക്കാവൂ എന്ന് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ബാലറ്റിലെ കൃത്രിമം ഒഴിവാക്കുന്നതിനായി പേന ഉപയോഗിക്കണമെന്നും ചില പോസ്റ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ഇലക്ഷൻസ് കാനഡ ബാലറ്റ് പേപ്പറിൽ പെൻസിലോ, പേനയോ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയത്.

പെൻസിൽ കൊണ്ട് ബാലറ്റിൽ അടയാളപ്പെടുത്തിയാൽ, അത് മങ്ങുകയോ മായ്ക്കപ്പെടുകയോ ചെയ്‌തേക്കാമെന്നും, അതിനാൽ വോട്ട് കണക്കാക്കില്ലെന്നും ഉള്ള വാദം തെറ്റാണെന്ന് ഇലക്ഷൻസ് കാനഡ വെബ് സൈറ്റിലൂടെ വ്യക്തമാക്കി. വോട്ടർമാർക്ക് പോളിംഗ് ഉദ്യോഗസ്ഥർ കറുത്ത ലെഡ് പെൻസിലുകൾ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ആവശ്യമെങ്കിൽ പേനയോ മറ്റേതെങ്കിലും എഴുത്ത് ഉപകരണമോ ഉപയോഗിക്കാവുന്നതാണെന്ന് ഏജൻസി പറയുന്നു.

പേനകളിലെ മഷി ഉണങ്ങുകയോ ചോരുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ബാലറ്റ് പേപ്പറിനെ ഉപയോഗശൂന്യമാക്കാൻ ഇടയുണ്ട്. അതിനാലാണ് തങ്ങൾ പെൻസിലുകൾ ഉപയോഗിക്കുന്നതെന്നും ഇലക്ഷൻസ് കാനഡ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണൽ സമയമാകുമ്പോൾ മാത്രമേ ബാലറ്റുകൾ തുറക്കാറുള്ളൂ. എല്ലാ ബാലറ്റുകളും എണ്ണുന്നത് തിരഞ്ഞെടുപ്പ് ജീവനക്കാരാണ്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായ സാക്ഷികളുടെ മുമ്പാകെയാണ് വോട്ടെണ്ണൽ നടത്തുന്നതെന്നും ഇലക്ഷൻസ് കാനഡ വെബ്‌സൈറ്റിലുണ്ട്.

You might also like
Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You