newsroom@amcainnews.com

അമേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ? അമേരിക്ക നേരിടുന്നത് നാൽപതു വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പം

വാഷിങ്ടൺ: ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ അമേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാൽപതു വർഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും വളർച്ചാ മാന്ദ്യം തുടർച്ചയായി കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നൽകുന്നത്. ഇപ്പോഴിതാ ട്രംപും ഈ സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് […]

ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് കാണാതായി

മോണ്ട്ഗോമറി കൗണ്ടി: യുഎസ് നിവാസിയായ ഇന്ത്യൻ വംശജയെ കാണാതായി. വിർജീനിയയിലെ ആഷ്ബേൺ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർത്ഥിനിയായ സുദീക്ഷയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റെ കേനയിൽ അവധിക്കാല യാത്രയ്ക്കിടെയാണ് കാണാതായത്. മാർച്ച് 6 ന് പുലർച്ചെ 4.50 ന് റിയു റിപ്പബ്ലിക്ക റിസോർട്ടിലെ കടൽത്തീരത്താണ് ഇരുപതു വയസ്സുള്ള പെൺകുട്ടിയെ അവസാനമായി കണ്ടത്. 160 സെന്റി മീറ്റർ ഉയരമുള്ള സുദീക്ഷ ബ്രൗൺ ടു-പീസ് ബിക്കിനിയും വലിയ വൃത്താകൃതിയിലുള്ള കമ്മലുകളും വലതു കാലിൽ ഒരു മെറ്റൽ ഡിസൈനർ പാദസരവും മഞ്ഞ നിറത്തിലുള്ള സ്റ്റീൽ […]

ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരുമെന്നും മാർക്ക് കാർണി പറഞ്ഞു. ‘അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്. അദ്ദേഹത്തെ വിജയിക്കാൻ അനുവദിക്കില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താനാണ് ട്രംപ് […]

സർക്കാർ മേഖലയിലെ നൂറുകണക്കിന് ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറാനൊരുങ്ങി ആൽബർട്ട ഹെൽത്ത് സർവീസസ്

എഡ്മിന്റൻ: സർക്കാർ മേഖലയിലെ നൂറുകണക്കിന് ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറാനൊരുങ്ങി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). ഏപ്രിൽ ഒന്നു മുതൽ ഉടമസ്ഥാവകാശം ആർബർട്ട ഇൻഫ്രാസ്ട്രക്ചറിന് കൈമാറും. നിലവിൽ പ്രവിശ്യയിൽ AHS ന്റെ ഉടമസ്ഥതയിൽ ഏകദേശം 700 കെട്ടിടങ്ങളുണ്ട്. ഏപ്രിൽ 1 മുതൽ, ഇവ ആൽബർട്ട ഇൻഫ്രാസ്ട്രക്ചറിന് കീഴിലായിരിക്കും. എന്നാൽ ആരോഗ്യ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പ്രവർത്തനം നടത്താൻ അവ പാട്ടത്തിന് നൽകും. അടുത്തിടെ പുറത്തിറക്കിയ പ്രവിശ്യാ ബജറ്റിൽ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് ആൽബർട്ട ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറ്റാൻ […]

കെ.എം. മാണിയുടെ ആറാം ചരമവാർഷികം: കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

ടൊറന്റോ: കേരള കോൺഗ്രസ് (എം)ന്റെ മുതിർന്ന നേതാവ് കെ.എം. മാണിയുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ഈ വർഷവും വിവിധ പ്രവിശ്യകളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു. രക്തദാനം മനുഷ്യജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ്. ഒരു യൂണിറ്റ് രക്തം കൊണ്ട് മൂന്നുപേരുടെ ജീവൻ രക്ഷിക്കാനാകും എന്നതാണ് രക്തദാനത്തിന്റെ മഹത്വം. അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ […]

വന്യജീവികളെ നിയന്ത്രിക്കാൻ കർശന നിയമം വേണം; മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒന്റാരിയോയിൽ നിയമങ്ങൾ പര്യാപ്തമല്ല: വേൾഡ് അനിമൽ പ്രൊട്ടക്ഷൻ

ഓട്ടവ: ഒന്റാരിയോയിൽ തടവിലാക്കപ്പെട്ട വന്യജീവികളെ നിയന്ത്രിക്കുന്നതിന് കർശന നിയമങ്ങൾ വേണമെന്ന ആവശ്യം ശക്തം. ഓട്ടവ വാലിയിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്ന് അടുത്തിടെ ചില മൃഗങ്ങളെ പിടിച്ചെടുത്തതോടെയാണ് വീണ്ടും ഈ ആവശ്യം ഉയർന്നത്. ഇവിടെ നിന്ന് 10 വിദേശ മൃഗങ്ങളെ അവയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അനിമൽ വെൽഫെയർ സർവീസസ് (എഡബ്ല്യുഎസ്) വാഡിൽസ് ആൻഡ് വാഗ്‌സ് 2024 ഒക്ടോബർ 30-ന് പിടിച്ചെടുത്തിരുന്നു. അതേസമയം, മൃഗശാല ഉടമ കിംബർലി റോക്ക്- ഹാരിസ് ഈ നടപടിക്കെതിരെ നൽകിയ അപ്പീൽ അനിമൽ കെയർ […]

ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയാകും

ഒട്ടാവ: കാനഡയിലെ ലിബറൽ പാർട്ടി നേതാവായി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. ഇതോടെ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയാകും. ഒന്നരലക്ഷത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ മാർക്ക് കാർണിക്ക് 86 ശതമാനത്തോളം വോട്ട് ലഭിച്ചതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെയാണ് കാർണി പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിൻ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവർഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ലിബറൽ […]

അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ല; ശക്തമായി പ്രതികരിച്ച് മാർക്ക് കാർണി

ഓട്ടവ: കാനഡയെ ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകാൻ അനുവദിക്കില്ലെന്ന് മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ്, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെ മാർക്ക് കാർണി ശക്തമായി പ്രതികരിച്ചത്. ‘അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ല, കാർണി പറഞ്ഞു. അമേരിക്കക്കാർക്ക് നമ്മുടെ വിഭവങ്ങൾ, വെളളം, ഭൂമി എല്ലാം വേണം. അവർ അത് സ്വന്തമാക്കിയാൽ നമ്മുടെ ജീവിതരീതി തന്നെ നശിപ്പിക്കുമെന്നും, കാർണി പറഞ്ഞു. അതേസമയം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും […]

അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ മുൻ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്

വൻകൂവർ: അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ മുൻ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്. ഒരു കാനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ലിബറൽ ലീഡറായി ത‌െരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിക്കിന് അവർ പിന്തുണ പ്രഖ്യാപിച്ചു. ഫെഡറൽ ലിബറൽ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ക്ലാർക്ക് ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമില്ലാത്തതിനാൽ അത് ഒഴിവാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. മാർക്ക് കാർണിയുടെ നേതൃത്വത്തെ പ്രശംസിച്ച ക്രിസ്റ്റി ക്ലാർക്ക്, കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെ വിമർശിച്ചു. ഡോണൾഡ്‌ […]

ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി രാജസ്ഥാനിൽനിന്ന് പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി

കാസർകോട്: കാസർകോട് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. രാജസ്ഥാൻ ജോധ്പൂർ സ്വദേശി സുനിൽ കുമാർ ജെൻവർ (24) ആണ് പിടിയിലായത്. ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാസർകോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ കാസർകോട് സൈബർ ക്രൈം പൊലീസ് […]