newsroom@amcainnews.com

സർക്കാർ മേഖലയിലെ നൂറുകണക്കിന് ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറാനൊരുങ്ങി ആൽബർട്ട ഹെൽത്ത് സർവീസസ്

എഡ്മിന്റൻ: സർക്കാർ മേഖലയിലെ നൂറുകണക്കിന് ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറാനൊരുങ്ങി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). ഏപ്രിൽ ഒന്നു മുതൽ ഉടമസ്ഥാവകാശം ആർബർട്ട ഇൻഫ്രാസ്ട്രക്ചറിന് കൈമാറും. നിലവിൽ പ്രവിശ്യയിൽ AHS ന്റെ ഉടമസ്ഥതയിൽ ഏകദേശം 700 കെട്ടിടങ്ങളുണ്ട്. ഏപ്രിൽ 1 മുതൽ, ഇവ ആൽബർട്ട ഇൻഫ്രാസ്ട്രക്ചറിന് കീഴിലായിരിക്കും. എന്നാൽ ആരോഗ്യ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പ്രവർത്തനം നടത്താൻ അവ പാട്ടത്തിന് നൽകും.

അടുത്തിടെ പുറത്തിറക്കിയ പ്രവിശ്യാ ബജറ്റിൽ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് ആൽബർട്ട ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറ്റാൻ അധിക നിയമനിർമ്മാണ ഭേദഗതികൾ അനുവദിക്കുമെങ്കിലും, ആൽബർട്ടയുടെ ഉടമസ്ഥാവകാശ കേന്ദ്രീകരണ പദ്ധതിയുടെ രണ്ടാം ഘട്ടവും റിയൽ പ്രോപ്പർട്ടി ഗവേണൻസ് ആക്ടിലൂടെ പൂർത്തീകരിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ കെട്ടിടങ്ങളുടെ കൈമാറ്റത്തിൽ വിൽപ്പനയോ വാങ്ങലോ ഉൾപ്പെടുന്നില്ല. റിയൽ പ്രോപ്പർട്ടി ഗവേണൻസ് ആക്ടിന്റെ ഭാഗമായി എല്ലാ സ്വത്തുക്കളും ഏപ്രിൽ 1 ന് കൈമാറ്റം ചെയ്യപ്പെടുകയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ഒരു മാനേജ്മെന്റിന് കീഴിൽ ഏകീകരിക്കുകയും ചെയ്യും, ഇൻഫ്രാസ്ട്രക്ചർ മന്ത്രി മാർട്ടിൻ ലോങ്ങിന്റെ പ്രസ് സെക്രട്ടറി ബെഞ്ചി സ്മിത്ത് അറിയിച്ചു.

You might also like
Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You