newsroom@amcainnews.com

അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ മുൻ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്

വൻകൂവർ: അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ മുൻ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്. ഒരു കാനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ലിബറൽ ലീഡറായി ത‌െരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിക്കിന് അവർ പിന്തുണ പ്രഖ്യാപിച്ചു. ഫെഡറൽ ലിബറൽ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ക്ലാർക്ക് ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമില്ലാത്തതിനാൽ അത് ഒഴിവാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.

മാർക്ക് കാർണിയുടെ നേതൃത്വത്തെ പ്രശംസിച്ച ക്രിസ്റ്റി ക്ലാർക്ക്, കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെ വിമർശിച്ചു. ഡോണൾഡ്‌ ട്രംപിനെ നേരിടാനുള്ള കഴിവ് പിയേർ പൊളിയേവിന് ഇല്ലെന്നും അവർ സൂചിപ്പിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ ഒരു സ്ഥാനാർത്ഥിയായോ സറോഗേറ്റായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച ക്രിസ്റ്റി ക്ലാർക്ക്, ലിബറൽ പാർട്ടിയോടുള്ള അവരുടെ പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു.

അതേസമയം, ക്രിസ്റ്റി ക്ലാർക്കിന്റെ സ്ഥാനാർത്ഥിത്വം സുപ്രധാനമാണെന്ന് പരിചയസമ്പന്നനായ വെറ്ററൻ പോൾസ്റ്റർ മരിയ കാൻസെക്കോ പറഞ്ഞു. ജസ്റ്റിൻ ട്രൂഡോ ഇപ്പോഴും ലിബറലുകളെ നയിക്കുന്നുണ്ടെങ്കിൽ അവർ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ലെന്നും കാൻസെക്കോ കൂട്ടിച്ചേർത്തു. വോട്ടർമാരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ പിയേർ പൊളിയേവ്‌ നടത്തുന്ന ശ്രമങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മത്സര സാധ്യത വർധിപ്പിക്കുമെന്നും അവർ പ്രവചിക്കുന്നു.

You might also like
Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Top Picks for You
Top Picks for You