newsroom@amcainnews.com

ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരുമെന്നും മാർക്ക് കാർണി പറഞ്ഞു.

‘അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്. അദ്ദേഹത്തെ വിജയിക്കാൻ അനുവദിക്കില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതുമായ ഉത്പന്നങ്ങൾക്ക് ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുളള താരിഫുകളാണ് അദ്ദേഹം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരും. നമ്മൾ ശക്തരാണ്. അമേരിക്കയ്‌ക്കെതിരെയുളള കനേഡിയൻമാരുടെ പ്രതികരണത്തിൽ ഞാൻ അഭിമാനിക്കുന്നു’,മാർക്ക് കാർണി പറഞ്ഞു.

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയും മാർക്ക് കാർണി പ്രതികരിച്ചു. ‘ഓട്ടവയെ ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാക്കാൻ അനുവദിക്കില്ലെന്നായിരുന്നു കാർണിയുടെ പ്രതികരണം. അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ലെന്നും കാർണി പറഞ്ഞു.

You might also like
"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Top Picks for You
Top Picks for You