സ്ത്രീവിരുദ്ധ പരാമർശം: ബ്രിട്ടിഷ് ആരോഗ്യ സഹമന്ത്രി പുറത്ത്

ലണ്ടൻ : വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ബ്രിട്ടിഷ് ആരോഗ്യ സഹമന്ത്രി ആൻഡ്രൂ ഗ്വിന്നിനെ പുറത്താക്കി. മന്ത്രിയെ ലേബർ പാർട്ടിയിൽനിന്നും പുറത്താക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അറിയിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ ഗ്വിൻ ക്ഷമാപണം നടത്തിയിരുന്നു. പരാതിയുമായി മന്ത്രിയെ സമീപിച്ച സ്വന്തം മണ്ഡലത്തിലെ 72 വയസ്സുള്ള വയോധിക അപമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അവർ തട്ടിപ്പോയാൽ മതിയായിരുന്നെന്നായിരുന്നു മന്ത്രിയുടെ കമൻ്റ്. ലേബർ കൗൺസിലർമാരുടെ വാട്ട്സ്ആപ്പ് […]
താരിഫ് ഭീഷണിയിൽ കാനഡ,മെക്സിക്കോ: സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 25% താരിഫെന്ന് ട്രംപ്

വാഷിംഗ്ടൺ : കാനഡ,മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവകൾ കൂടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏതൊരു സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും 25% താരിഫ് ഉണ്ടാവും. കൂടാതെ അലൂമിനിയത്തിനും തീരുവ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരസ്പര താരിഫുകൾ പ്രഖ്യാപിക്കപ്പെട്ടേക്കാം. മറ്റൊരു രാജ്യം യുഎസ് സാധനങ്ങൾക്ക് തീരുവ ചുമത്തുന്ന സന്ദർഭത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിക്കും. അവർ ഞങ്ങളിൽ നിന്ന് […]
സൂപ്പർ ബൗളിൽ ഡൊണാൾഡ് ട്രംപ് പങ്കെടുക്കും; സൂപ്പർ ബൗളിൽ പങ്കെടുക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്

ന്യൂഓർലിയാൻസ്: ന്യൂ ഓർലിയാൻസിൽ നടക്കുന്ന സൂപ്പർ ബൗളിൽ ഡൊണാൾഡ് ട്രംപ് പങ്കെടുക്കും. നാഷണൽ ഫുട്ബോൾ ലീഗുമായുള്ള സംഘർഷങ്ങളുടെ ചരിത്രം ഉണ്ടായിരുന്നിട്ടും അങ്ങനെ ചെയ്യുന്ന ആദ്യത്തെ യു എസ് പ്രസിഡന്റാണ് ട്രംപ്. ന്യൂ ഓർലിയാൻസിലെ സൂപ്പർഡോമിൽ കൻസാസ് സിറ്റി ചീഫ്സും ഫിലാഡൽഫിയ ഈഗിൾസും തമ്മിലുള്ള മത്സരം ട്രംപ് വീക്ഷിക്കും. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ളവർക്കൊപ്പം സ്വകാര്യ ബോക്സിൽ നിന്ന് പ്രസിഡന്റ് മത്സരം കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ ബൗൾ എൽഐഎക്സിൽ ട്രംപ് ആരെ പിന്തുണയ്ക്കുമെന്നും വിജയിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനത്തെക്കുറിച്ച് […]
മെക്സിക്കോയിൽ ബസ് ട്രെക്കിലേക്കിടിച്ച് കയറി അപകടം; 41 പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ മേഖലയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ മരിച്ചു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. ബസിൽ 48 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ട്രെക്ക് ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം ശനി പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമായത്. അപകടത്തിന് പിന്നാലെ ബസ് അഗ്നിഗോളമാവുകയായിരുന്നു. ബസിന്റെ […]
കോൺഗ്രസ് അവിശ്വാസത്തെ ഭയന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജിസമ്മർദം നേരിട്ടിരുന്ന മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചു. ഗവർണർ അജയ് ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറി. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. സംസ്ഥാന ബി.ജെ.പി. പ്രസിഡന്റ് എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതലയുള്ള സംബിത് പത്ര എന്നിവർക്കും 19 എം.എൽ.എമാർക്കുമൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് ഇന്നലെ രാജിക്കത്തു കൈമാറി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു […]
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു. മാർപാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ആറു മെഴുകുതിരിക്കാലുകളാണ് തകർത്തത്. വാസ്തുവിദ്യാ വിദഗ്ധൻ ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം. ബലിപീഠത്തിലെ വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് ബസലിക്കയിലെ സുരക്ഷ ശക്തമാക്കി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കിയ ആക്രമണം. 3.2 കോടി […]
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യ എൺപതാമത്, ഏഴാം സ്ഥാനം കാനഡയ്ക്ക്, യുഎസ് രണ്ടിൽനിന്നു ഒൻപതിലേക്ക് താഴ്ന്നു

ന്യൂഡൽഹി: ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേതെന്ന് 2025ലെ ഹെൻലി പാസ്പോർട്ട് സൂചിക. ലോകമെമ്പാടുമുള്ള 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസ- ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്സസ് ഉള്ള ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടാണ് സിംഗപ്പൂരിന്റേത്. ഹെൻലി ആന്റ് പാർട്ണേഴ്സ് സമാഹരിച്ച ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡേറ്റയെ അടിസ്ഥാനമാക്കി സൂചിക 199 പാസ്പോർട്ടുകളാണ് വിലയിരുത്തിയത്. 190 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് ഉള്ള ദക്ഷിണ കൊറിയയും ജപ്പാനും സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തി. മുൻകൂർ വിസ […]
യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ കാനഡ; ആവശ്യമെങ്കിൽ ലോക വ്യാപാര സംഘടനയിൽ വാഷിങ്ടണിനെ വെല്ലുവിളിക്കാനും കാനഡ സന്നദ്ധമെന്ന് മേരി എൻജി

ഓട്ടവ: യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വ്യാപാര മേധാവി മാരോസ് സെഫ്കോവിച്ചുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജി. 2017-ലെ സ്വതന്ത്ര വ്യാപാര കരാറിനുശേഷം 65% വളർച്ച കൈവരിച്ച വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയ്ക്കുമേൽ യുഎസ് താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി ക്രിട്ടിക്കൽ മിനറൽസിനെയും ചെറുകിട ബിസിനസുകളെയുംമേരി എൻജി എടുത്തുകാട്ടി. […]
ബാക്ടീരിയ സാധ്യത: അമിക്ക ഷാംപൂ, കണ്ടീഷണർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ: പ്ലൂറാബാക്റ്റർ ജെർഗോവിയ ബാക്ടീരിയ സാധ്യത കണക്കിലെടുത്ത് പതിനായിരക്കണക്കിന് അമിക്ക ഷാംപൂ, കണ്ടീഷണർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ചെറിയ 20 എംഎൽ ഡ്യുവോ സെറ്റ് ഉൾപ്പെടെ 2023 മെയ് മുതൽ 2024 നവംബർ വരെ വിറ്റഴിച്ച വിവിധ വലിപ്പത്തിലുള്ള അമിക മിറർബോൾ ഹൈ ഷൈൻ + പ്രൊട്ടക്റ്റ് ഷാംപൂ, കണ്ടീഷണർ എന്നിവയാണ് തിരിച്ചുവിളിച്ചത്. ആരോഗ്യപ്രശ്നങ്ങളോ രോഗപ്രതിരോധ ശേഷി കുറവോ ഉള്ള ആളുകൾക്ക് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി ഏജൻസി പറയുന്നു. 60 മില്ലി, 1 ലിറ്റർ, 275 […]
അർബുദം ബാധിച്ച മലയാളി നഴ്സ് ജിഷയ്ക്കായി ഗോ ഫണ്ട് സമാഹരണം

ടൊറന്റോ: സ്റ്റേജ് 4 ശ്വാസകോശ അർബുദം ബാധിച്ച മലയാളി യുവതി ജിഷ(32)യുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനുമായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ഗ്രേറ്റർ ടോറന്റോയിലെ ആശുപത്രിയിൽ പാർട്ട് ടൈം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ജിഷ. ജിഷയുടെ ചികിത്സ, മകന്റെ വിദ്യാഭ്യാസം എന്നിവയ്ക്കും കുടുംബത്തെ സഹായിക്കാനുമായുള്ള സാമ്പത്തിക സഹായം കണ്ടെത്താനാണ് ഗോ ഫണ്ട് സമാഹരണം നടത്തുന്നത്. രജിസ്റ്റേർഡ് നഴ്സായ ജിഷയുടെ ജോലി സ്ഥിരമല്ലാത്തതിനാൽ തന്നെ തൊഴിലുടമയിൽനിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല. ഗോ ഫണ്ട് ലിങ്ക് : […]