newsroom@amcainnews.com

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യ എൺപതാമത്, ഏഴാം സ്ഥാനം കാനഡയ്ക്ക്, യുഎസ് രണ്ടിൽനിന്നു ഒൻപതിലേക്ക് താഴ്ന്നു

ന്യൂഡൽഹി: ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്റേതെന്ന് 2025ലെ ഹെൻലി പാസ്പോർട്ട് സൂചിക. ലോകമെമ്പാടുമുള്ള 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസ- ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്സസ് ഉള്ള ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടാണ് സിംഗപ്പൂരിന്റേത്. ഹെൻലി ആന്റ് പാർട്ണേഴ്സ് സമാഹരിച്ച ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡേറ്റയെ അടിസ്ഥാനമാക്കി സൂചിക 199 പാസ്പോർട്ടുകളാണ് വിലയിരുത്തിയത്.

190 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് ഉള്ള ദക്ഷിണ കൊറിയയും ജപ്പാനും സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തി. മുൻകൂർ വിസ ആവശ്യകതകളില്ലാതെ 187 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്സസ് ഉള്ള സ്‌പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.

പട്ടികയിൽ ഏഴാം സ്ഥാനം കാനഡ നിലനിർത്തി. മാൾട്ടയും പോളണ്ടുമായി കാനഡ ഏഴാം സ്ഥാനം പങ്കിടുന്നു. ആദ്യമായി കനേഡിയൻ പാസ്‌പോർട്ട് യു എസ് പാസ്‌പോർട്ടിനെ പിന്നിലാക്കി എന്ന കൗതുകവുമുണ്ട്. 2023ൽ എട്ടാം സ്ഥാനത്തായിരുന്ന കനേഡിയൻ പാസ്‌പോർട്ട് 2024ലാണ് ഏഴാം സ്ഥാനത്തെത്തിയത്. ഈജിപ്തിലേക്കും ബ്രസീലിലേക്കും വിസ രഹിത സന്ദർശനം അവസാനിപ്പിച്ചെങ്കിലും കാനഡ ഗാബൻ, ടോഗോ എന്നിവ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദശകത്തിൽ 72 ലക്ഷ്യസ്ഥാനങ്ങൾ പട്ടികയിൽ ചേർത്ത യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു എ ഇ) പാസ്പോർട്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യമായി. 184 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ എട്ടാം സ്ഥാനത്തുള്ള യു എ ഇ ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ്. 2015ൽ യു എ ഇയുടെ സ്ഥാനം 32 ആയിരുന്നു.

83 സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തോടെ 2015ൽ 94-ാം സ്ഥാനത്തായിരുന്ന ചൈനയാണ് മറ്റൊരു വലിയ നേട്ടം കൈവരിച്ചത്. 2015 മുതൽ 2025 വരെയുള്ള 10 വർഷക്കാലത്തെ പാസ്പോർട്ട് ശക്തി താരതമ്യം ചെയ്യുമ്പോൾ പ്രശ്നബാധിതരായ തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയും അതിന്റെ വടക്കൻ അയൽക്കാരായ അമേരിക്കയും വിസ രഹിത പ്രവേശനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടു.

ജപ്പാന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന യുഎസ് 183 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ഒമ്പതാം സ്ഥാനത്താണെത്തിയത്. 2015ൽ രണ്ടാം സ്ഥാനത്തായിരുന്ന വെനിസ്വേല 42 സ്ഥാനങ്ങൾ ഇടിഞ്ഞ് 44-ാം സ്ഥാനത്തേക്ക് താഴ്ന്നു. 56 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് ഉള്ള ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനം നേടി. അൾജീരിയ, ഇക്വറ്റോറിയൽ ഗിനിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഇന്ത്യയോടൊപ്പം 80-ാം സ്ഥാനം പങ്കിട്ടു. 45 സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകുന്ന മ്യാൻമർ 88-ാം സ്ഥാനവും 42 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന ശ്രീലങ്ക ഇറാനും സുഡാനുമൊപ്പം 91-ാം സ്ഥാനം പങ്കിട്ടു.

ബംഗ്ലാദേശ്, ലിബിയ, പാലസ്തീൻ എന്നിവ 93-ാം സ്ഥാനം പങ്കിട്ടു. നേപ്പാൾ 94-ാം സ്ഥാനത്തും പാകിസ്ഥാൻ യെമനും 96-ാം സ്ഥാനത്തുമാണ്. 99-ാം സ്ഥാനത്ത് പട്ടികയുടെ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ് ഇടം പിടിച്ചത്. അഫ്ഗാനിസ്ഥാൻ പാസ്പോർട്ട് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് എളുപ്പത്തിൽ പ്രവേശനം നൽകുന്നത്. അതേസമയം, അസ്ഥിരമായ ഇറാഖ് 30 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന 97-ാം സ്ഥാനവും യുദ്ധം തകർത്ത സിറിയ 27 സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകുന്ന 98-ാം സ്ഥാനവും നേടി.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You