newsroom@amcainnews.com

ഒൻ്റാരിയോയിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

ഒൻ്റാരിയോ മലാഹൈഡ് ടൗൺഷിപ്പിലെ ഒൻ്റാരിയോ പോലീസ് കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ ട്രെയിനി പോലീസ് ഉദ്യോഗസ്ഥൻ (Constable-in-training) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രെയിനി ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11:20-ഓടെ മലാഹൈഡ് ടൗൺഷിപ്പിലെ കോളേജ് ലൈനിന്‍റെയും ഇംപീരിയൽ റോഡിന്‍റെയും ഇന്‍റർസെക്ഷനിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു വലിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പോലീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് യുവ ഉദ്യോഗസ്ഥർ. ഒരു ഉദ്യോഗസ്ഥൻ അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട ട്രക്കിൻ്റെ ഡ്രൈവർക്ക് പരുക്കുകളൊന്നുമില്ല. അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. ട്രെയിനി ഉദ്യോഗസ്ഥൻ്റെ വിയോഗത്തിൽ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അനുശോചനം രേഖപ്പെടുത്തി.

You might also like
Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You