newsroom@amcainnews.com

ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ല; ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങൾക്ക് അനുകൂലമാണു കോടതി ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽനിന്ന് 5 മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ശൂന്യതയിൽനിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. സർക്കാരിനും ആന ഉടമകളുടെ സംഘടനകൾക്കും കോടതി നോട്ടിസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നു കോടതി പറഞ്ഞു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾക്കു വിരുദ്ധമാണു ഹൈക്കോടതി നിർദേശം. വർഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകർ ചൂണ്ടിക്കാട്ടി. സർക്കാർ നിയമങ്ങൾക്കു വിരുദ്ധമാണു ഹൈക്കോടതി നിർദേശം. ഈ നിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ സംഘടനകളും ആന എഴുന്നള്ളിപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദങ്ങൾ കോടതി തള്ളി. കോടതി തീരുമാനത്തെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വാഗതം ചെയ്തു.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You