newsroom@amcainnews.com

വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും!

ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തു. വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ നിന്നാണ് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തത്.

വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. നൂറിലധികം പൊലീസുകാരും 30ലധികം പൊലീസ് വാഹനങ്ങളിലെത്തിയാണ് കള്ളക്കടത്ത് തടയാൻ പരിശോധന നടത്തിയത്. പിടിക്കപ്പെടുമെന്ന അവസ്ഥയിൽ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം. രണ്ട് ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചത്. കവറിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു പണം.

ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശർമ്മയടക്കമുള്ള ബിൽഡർമാർക്കെതിരെ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വർണവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഒരു കോടിയിലധികം പണവും അരക്കിലോ സ്വർണവും വജ്രവും വെള്ളിയും സ്വത്ത് രേഖകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഭോപ്പാലിൽ മാരത്തോൺ സെർച്ച് ഓപ്പറേഷനുകളാണ് നടക്കുന്നത്. പ്രമുഖ ബിൽഡർമാരെ ലക്ഷ്യമിട്ടാണ് പരിശോധനകൾ തുടരുന്നത്.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You