newsroom@amcainnews.com

ദക്ഷിണ സുഡാനിൽ ചൈനീസ് എണ്ണക്കമ്പനിയുടെ ചാർട്ടേഡ് വിമാനം തകർന്ന് 20 മരണം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

നയ്റോബി: ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നാണ് വിവരം. യാത്രക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ട് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് വിമാനം തകർന്നതെന്ന് യൂണിറ്റി സ്റ്റേറ്റ് ഇൻഫർമേഷൻ മന്ത്രി ഗാറ്റ്‌വെച്ച് ബിപാൽ പറഞ്ഞു. ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി എണ്ണപ്പാടത്തിന് സമീപത്തുനിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്.

അപകടത്തിൽ പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിൽ എണ്ണ കമ്പനി തൊഴിലാളികൾ ആയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബിപാൽ കൂടുതൽ വിവരങ്ങൾ നൽകിയില്ല. സമീപ വർഷങ്ങളിൽ ദക്ഷിണ സുഡാനിൽ നിരവധി വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2018 സെപ്റ്റംബറിൽ, തലസ്ഥാനമായ ജൂബയിൽ നിന്ന് യിറോൾ നഗരത്തിലേക്ക് യാത്രക്കാരുമായി പോയ ഒരു ചെറിയ വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You