newsroom@amcainnews.com

കോഴിക്കോട് ‌മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്; ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: ‌മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ (20) മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. സമഗ്ര അന്വേഷണം വേണമെന്നും കമ്മിഷണർക്കു പരാതി നൽകുമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഹരിപ്രസാദ് പറഞ്ഞു.

ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നഴ്സിങ് കോളജിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി. ലക്ഷ്മിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. സഹപാഠികളിൽനിന്നും ഹോസ്റ്റൽ നടത്തിപ്പുകാരിൽനിന്നും പൊലീസ് മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

‌കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി സുഹൃത്തുക്കളെ അറിയിച്ചത്. 11 മണിയോടെ മുറി വൃത്തിയാക്കാൻ ആൾ വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്നു വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മെഡിക്കൽ കോളജിനു പിൻവശത്തെ കെ.എം.കൃഷ്ണൻകുട്ടി റോഡിലെ സ്വകാര്യ ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.

You might also like
Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

Unexpected Behavior of AI Agents: New Concerns Rise in Cybersecurity

AI ഏജന്റുകളുടെ അപ്രതീക്ഷിത പെരുമാറ്റം: സൈബർ സുരക്ഷയിൽ പുതിയ ആശങ്കകൾ ഉയരുന്നു

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

‘Caribbean’-like humidity and extreme heat to suffocate NYC for several days

‘കരീബിയൻ’ മോഡൽ ഈർപ്പവും കഠിനമായ ചൂടും: ന്യൂയോർക്ക് നഗരത്തിൽ വരും ദിവസങ്ങളിൽ ശ്വാസം മുട്ടിക്കുന്ന കാലാവസ്ഥ

Indian-origin PhD student missing during trekking in California found dead

കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ പിഎച്ച്.ഡി വിദ്യാർത്ഥി മരിച്ച നിലയിൽ

Top Picks for You
Top Picks for You