newsroom@amcainnews.com

കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണം; ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: വീണ്ടും ജീവനെടുത്ത് കാട്ടാന. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. വൈകിട്ടാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയിൽ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമത്തിൻറെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കശുവണ്ടിത്തോട്ടത്തിൽ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകൾ തിരികെ വരാറുണ്ട്. ആർആർടി സംഘം ഉൾപ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കഴിഞ്ഞ 6 വർഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്.

ഇവിടെ വ്യാപകമായി കശുവണ്ടി തോട്ടങ്ങളാണുള്ളത്. കശുവണ്ടി ശേഖരിച്ചു വിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. ഇവർക്ക് ഒരു മകനുണ്ട്. പതിവുപോലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്.

You might also like

കാലാവസ്ഥാ വ്യതിയാനം കോവിഡിനേക്കാള്‍ മാരകം: മുന്നറിയിപ്പ് നൽകി ഗവേഷകർ

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

In B.C.'s Great Bear Rainforest, DNA testing crucial to finding grizzly behind deadly attack

ബി.സി.യിലെ ഗ്രേറ്റ് ബെയർ റെയിൻഫോറസ്റ്റിൽ ഉണ്ടായ മാരകമായ ആക്രമണം; കുറ്റക്കാരനായ ഗ്രിസ്ലി കരടിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർ നിർണായകം

Bank of Canada keeps 2% inflation target

ബാങ്ക് ഓഫ് കാനഡ പണപ്പെരുപ്പ ലക്ഷ്യം 2 ശതമാനമായി നിലനിർത്തി

Landslide prompts evacuation order for Zeballos on Vancouver Island

മണ്ണിടിച്ചിലിനെ തുടർന്ന് വാൻകൂവർ ദ്വീപിലെ സെബാലോസിൽ ഒഴിയൽ ഉത്തരവ് (Evacuation Order); മേഖലയിൽ മഴയെ തുടർന്ന് പ്രളയം, പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റാക്കൂൺ റാബിസ് ഭീതിയിൽ ക്യുബെക്ക്: പശുവിനും പേവിഷബാധ

Top Picks for You
Top Picks for You